FLASH NEWS

തലവൻ ടീം വീണ്ടും : പ്രതീക്ഷയോടെ പ്രേക്ഷകർ

June 28,2024 05:50 PM IST

'തലവൻ' ചിത്രത്തിൽ ജിസ് ജോയിയുടെ അസോസിയേറ്റ് ഫർഹാൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി ആസിഫ് അലിയാണ്.റിയൽ ലൈഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഡിറ്റർ നൗഫൽ അബ്ദുള്ള, നിസാർ ബാബു, സംവിധായകൻ റഫീഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഈ വർഷം നവംബർ അവസാനവാരം ചിത്രീകരണം തുടങ്ങും

ഡാർക്ക്‌ ഹ്യുമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ; ജഗദീഷ്, ചന്ദു സലിംകുമാർ, കോട്ടയം നസീർ, സജിൻ ഗോപു തുടങ്ങി ഒരു വലിയ താരനിര അണിനിരക്കും.

പീസ് എന്ന ജോജു ജോർജ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ സഫർ സനൽ, രമേശ്‌ ഗിരിജ എന്നിവരാണ് രചയിതാക്കൾ.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.