FLASH NEWS

'വമ്പൻ റെക്കോഡിട്ട് 'അജയൻ്റെ മോഷണം

September 21,2024 09:42 AM IST

ഓണച്ചിത്രങ്ങളിൽ പുതിയ റെക്കോഡുമായിA.R.M.ബുക്ക് മൈ ഷോ പ്ലാറ്റ്‌ഫോം മുഖേന ആദ്യ ഇരുപത്തിനാല് മണിക്കൂറിൽ ഏറ്റവും കൂടുതൽ ആളുകൾ ബുക്ക് ചെയ്ത ചിത്രമായി മാറിയിരിക്കുകയാണ് A.R.M.ഒന്നര ലക്ഷം പേരാണ് ആദ്യ ഇരുപത്തിനാല് മണിക്കൂറിൽ  ബുക്ക് മൈ ഷോ മുഖേന ചിത്രം ബുക്ക് ചെയ്തത്.

വിജയ് ചിത്രം 'ഗോട്ടും' ഹിന്ദി ചിത്രം 'സ്ത്രീ' യുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന 3ഡി ചിത്രമായ A.R.Mന്  പ്രേക്ഷകർക്കിടയിൽനിന്ന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്.

ആദ്യ അഞ്ച് ദിവസങ്ങൾകൊണ്ട് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് 40 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാൻ A.R.M -നായിട്ടുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡിചിത്രം നിർമിച്ചിരിക്കുന്നത്.

 നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്.ടൊവിനോ തോമസിൻ്റെ കരിയർ ബെസ്റ്റാണ് ARM എന്നാണ് നിരൂപകരുടെ വിലയിരുത്തൽ.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.