FLASH NEWS

ചിയാ സീഡ് കഴിച്ചോളൂ, പക്ഷേ നിയന്ത്രണം വേണം

September 28,2024 09:47 AM IST

ദിവസവും കഴിച്ചാൽ നിരവധി ഗുണങ്ങളുള്ള ചിയാ സീഡിനെക്കുറിച്ച് പലർക്കും വലിയ ധാരണയില്ല.ദിനംപ്രതി ഏകദേശം രണ്ട് ടീസ്പൂൺ വീതം നട്സുകളുടെ കൂടെയോ പാലിൽ കലർത്തിയോ ഫ്രൂട്സിനൊപ്പമോ ഇത് കഴിക്കാം.സ്മൂത്തി, പുഡ്ഡിം​ഗ്, ഓവർനൈറ്റ് ഓട്സ് എന്നിവ ഉണ്ടാക്കുമ്പോൾ ചേർക്കാവുന്ന ചിയാ സീഡ് ; പാലിലോ വെള്ളത്തിലോ കുതിർത്തിയതിന് ശേഷം മാത്രമേ കഴിക്കാവൂ.പോഷകങ്ങളാൽ സമ്പന്നമായ ചിയാ സീഡ് ശരീരത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളാലും ഫൈബറിനാലും സമ്പന്നമായതിനാൽ ; കൊളസ്ട്രോൾ ലെവൽ കുറയ്ക്കുക, ശരീരത്തിന്റെ ദഹനപ്രക്രിയ സു​ഗമമാക്കുക, ശരീരത്തിലെ ​ഗ്ലൂക്കോസ് ലെവൽ നിയന്ത്രിച്ച് നിർത്തുക, മലബന്ധം കുറയ്‌ക്കുക, കുടലിന്റെ ആരോ​ഗ്യ സംരക്ഷണം എന്നിവയ്ക്കും സഹായിക്കുന്നു.

എന്നാൽ ഒരു കാര്യം ഓർക്കുക ; ചിയാ സീഡ് കുതിർക്കാതെ കഴിയ്ക്കുന്നതും അളവിൽ കൂടുതൽ കഴിയ്ക്കുന്നതും പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവും.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.