FLASH NEWS

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിളിക്കുന്നു : അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം.

June 20,2024 05:57 PM IST

ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്കുള്ള (2024) അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റിന് അവിവാഹിതരായ സ്ത്രീ - പുരുഷന്‍മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

പ്രായം: തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുമ്പോള്‍ 21 വയസ് കവിയരുത്. ജൂലായ് 3 2004 - ജനുവരി 2008ന്റെ ഇടയില്‍ ജനിച്ചവരായിരിക്കണം

(രണ്ട് തീയതികളും ഉള്‍പ്പെടെ)

യോഗ്യത:

50 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു/തത്തുല്യം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഓട്ടോമൊബൈല്‍/കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ ഉള്‍പ്പെട്ട വൊക്കേഷണല്‍ കോഴ്‌സ് 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. അപേക്ഷകര്‍ പ്ലസ്ടു/ഡിപ്ലോമ/ വൊക്കേഷണല്‍ കോഴ്‌സിന് ഇംഗ്ലീഷില്‍ മാത്രമായി 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.ഇംഗ്ലീഷ് ഉള്‍പ്പെടാത്തഡിപ്ലോമ/ വൊക്കേഷണല്‍ കോഴ്‌സ് പഠിച്ചവര്‍ പത്താം ക്ലാസിലോ പ്ലസ്ടുവിലോ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.പ്ലസ്ടുവിന് സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. സയന്‍സ് വിഷയങ്ങളില്‍ ഫിസിക്‌സ് മാത്തമാറ്റിക്‌സ് എന്നിവയ്ക്ക് 50ശതമാനം മാര്‍ക്ക് നിര്‍ബന്ധയുണ്ട്.

ഉയരം :  പുരുഷന് കുറഞ്ഞത് 152.5 സെ.മി സ്ത്രീകള്‍ക്ക് 152 സെ.മി നോര്‍ത്ത് ഈസ്റ്റ്, ഉത്തരാഖണ്ഡിലെ മലയോര മേഖലയിലുള്ളവര്‍ക്ക് 147 സെ.മി ലക്ഷ്വദ്വീപുകാര്‍ക്ക് 150 സെ.മി

ഭാരം : ഉയരത്തിനും പ്രായത്തിനും അനുസരിച്ച്

മികച്ച് കാഴ്ച ശക്തിയും കേള്‍വി ശക്തിയും ഉണ്ടായിരിക്കണം

അപേക്ഷ ഫീസ് : 550 രൂപ

ജൂലായ് എട്ട് മുതല്‍ 28 വരെ അപേക്ഷകൾ സമര്‍പ്പിക്കം.

വിശദവിവരങ്ങള്‍ക്ക് :  agnipathvayu.cdac.in

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.