FLASH NEWS

വ്യത്യസ്തമായ ലുക്ക് : സൂര്യ 44ൻ്റെ ആദ്യ ഷോട്ട് പങ്കുവെച്ച് കാർത്തിക് സുബ്ബരാജ്

June 07,2024 05:52 PM IST

സൂര്യയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൻ്റെ വിശേഷങ്ങൾ പുറത്ത്. സൂര്യ 44 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്.

 

നീട്ടി വളർത്തിയ മുടിയും പ്രത്യേകരീതിയിലുള്ള മീശയുമാണ് സൂര്യയുടെ കഥാപാത്രത്തിന്റെ പ്രത്യേകത.ആൻഡമാൻ പ്രധാന ലൊക്കേഷനായ ചിത്രത്തിൽ മലയാളത്തിൽ നിന്ന് ജയറാമും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൂജ ഹെഗ്ഡെയാണ് നായിക.

പ്രണയം, ചിരി, യുദ്ധം എന്നാണ് ചിത്രത്തിന്റെ  ടാ​ഗ് ലൈൻ. സൂര്യയുടെ 2ഡി

എന്റർടെയ്ൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് സൂര്യ 44 നിർമിക്കുന്നത്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.