FLASH NEWS

ചെറുനാരങ്ങ വീട്ടിൽ കൃഷി ചെയ്യാം

May 31,2024 05:25 PM IST

മലയാളിക്ക് ദിനംപ്രതിയെന്നോണം ആവശ്യമുളള ചെറുനാരങ്ങ വീട്ടിൽ കൃഷി ചെയ്യാം.

എങ്ങിനെയെന്നല്ലേ, നോക്കാം...

 

ചെറുനാരങ്ങയുടെ കമ്പ് കുത്തി നടാമെങ്കിലും ; നല്ല മദർ പ്ലാൻറിൽനിന്നുള്ള ലെയറോ ബഡ്ഡോ ഗ്രാഫ്‌റ്റോ ചെയ്‌തെടുത്ത തായ്‌കളാണ്  വേഗം കായ്ക്കാൻ ഉത്തമം.രണ്ടരയടി ആഴവും വിസ്താരവുമുള്ള കുഴിയെടുത്ത് മേൽമണ്ണും വളവും ചേർത്ത് നിറച്ച് മദ്ധ്യ ഭാഗത്തായി തൈകൾ നടാം.ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ അടിവളമായി ചേർത്ത് കൊടുക്കണം. നല്ല സൂര്യപ്രകാശം ലഭ്യമാക്കണം.നാരകച്ചെടിക്ക് ചെറുവേരുകളായതിനാൽ നല്ല നീരൊഴുക്കുള്ള ഇളകിയ മണ്ണ് നിർബന്ധമാണ്. കണ്ടെയ്‌നറുകളിൽ കൃഷിചെയ്യുന്നവർ നല്ല വിസ്താരമുള്ള ചട്ടികളോ ഡ്രമ്മുകളോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.വേരോട്ടം സുഗമമാക്കുന്നതിന് ഇടയ്ക്കിടെ മണ്ണ് ഇളക്കാൻ ശ്രദ്ധിക്കണം. അടിവളത്തിനു പുറമേ, മൂന്നിലൊരുഭാഗം മണലും ചേർക്കേണ്ടതുണ്ട്.

മണ്ണിലെ കൃഷിക്ക് ആഴ്ച്ചയിൽ രണ്ടുതവണയും കണ്ടെയ്‌നറിൽ  രണ്ടുദിവസത്തിൽ ഒരുതവണയും നന വേണം.നന കൂടാതിരിക്കാനും ശ്രദ്ധിക്കണം.

മണ്ണിലാണെങ്കിൽ വർഷത്തിൽ രണ്ടുതവണയും കണ്ടെയ്‌നറിൽ രണ്ടുമാസത്തിൽ ഒരിക്കലും പൊടിഞ്ഞ വളങ്ങളും ജൈവസ്ലറി യും നൽകണം.പുഴുക്കളുടെ ആക്രമണം തടയാൻ വേപ്പണ്ണ-വെളുത്തുള്ളി മിശ്രിതം പോലുള്ള ജൈവകീടനാശിനികൾ പ്രയോഗിക്കാവുന്നതാണ്. ഇല മഞ്ഞളിക്കുന്നത് പ്രതിരോധിക്കാൻ ; ഒരുലിറ്റർ വെള്ളത്തിൽ 10 ഗ്രാം എപ്‌സം സാൾട്ട് ചേർത്തുതളിയ്ക്കാം.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.