FLASH NEWS

സിനിമയേക്കാൾ 'ഹൈപ്പു'മായി ടാഗ് ലൈൻ : ഉണ്ണിമുകുന്ദൻ്റ പുതിയ ചിത്രം ഉടൻ

April 15,2022 04:32 PM IST

'ഈ ചില്ലുകൂട്ടിൽ ഇരിക്കുന്നതെല്ലാം സവർണ പലഹാരങ്ങളാണോ ' എന്ന ടാഗ് ലൈനിൽ തന്നെയുണ്ട് ആ സിനിമയുടെ മുഴുവൻ രാഷ്ട്രീയവും.മേപ്പടിയാൻ്റെ വമ്പൻ വിജയത്തിന് ശേഷം നടൻ ഉണ്ണി മുകുന്ദൻ വീണ്ടും നിർമാതാവിന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ഷെഫീക്കിൻ്റെ സന്തോഷം.സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ; 'ഈ ചില്ല് കൂട്ടിൽ ഇരിക്കുന്നതെല്ലാം സവർണ പലഹാരങ്ങളാണോ' എന്ന ടാ​ഗ് ലൈനാണ് ഏറ്റവും ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദൻ നായകനാവുന്ന ചിത്രം, നവാ​ഗതനായ അനൂപ് പന്തളം തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്നു. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

 

 

ഷാൻ റഹ്മാനാണ് സം​ഗീത സംവിധായകൻ. എൽദോ ഐസക് ഛായാ​ഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.