FLASH NEWS

ഓട്ടൻതുള്ളലിലെ സ്ത്രീ സാന്നിദ്ധ്യം : വേറിട്ട കലാകാരിയായി ഡോ.സന്ധ്യ

April 13,2022 06:13 PM IST

പല നൃത്തയിനങ്ങളിലും വനിതകളാണ് മുന്നിലെങ്കിലും ഓട്ടൻതുള്ളലിൽ അധികം സ്ത്രീ സാന്നിധ്യം കാണാറില്ല. ഇതിൽ വ്യത്യസ്തയാവുകയാണ് ഡോ. സന്ധ്യ പ്രശാന്ത് വാരിയർ. പതിമൂന്നാമത്തെ വയസ്സിൽ ' തുള്ളാൻ ' തുടങ്ങിയ ഈ ആയുർവേദ ഡോക്ടർ കേരളത്തിനകത്ത് ആയിരക്കണക്കിന് വേദികളിൽ ഇതിനോടകം തുള്ളൽ അവതരിപ്പിച്ചു കഴിഞ്ഞു. ഓട്ടൻതുള്ളലിനുപുറമേ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങളിലും സന്ധ്യ പ്രതിഭ തെളിയിച്ചിട്ടുണ്ട്. കലാമണ്ഡലം പ്രഭാകരന്റ കീഴിൽ ചെറുപ്പത്തിൽ തുടങ്ങിയ തുള്ളൽ പഠനം ഇപ്പോഴും തുടരുന്നു. കോവിഡിന്റെ ആദ്യ കാലത്ത് ഭർതൃപിതാവ് പ്രഭാകരവാരിയർക്കൊപ്പം ചേർന്നു ചിട്ടപ്പെടുത്തിയ ബോധവൽക്കരണ തുള്ളൽ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. കോവിഡ് വന്ന വഴി, വ്യാപനത്തിനുള്ള സാധ്യതകൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെല്ലാം ഇതിൽ വിവരിക്കുന്നു.

 

 

വീട്ടുകാരും സുഹൃത്തുക്കളും മറ്റും നൽകുന്ന പിൻതുണയാണ് ഊർജമെന്ന് സന്ധ്യ വ്യക്തമാക്കുന്നു. ഹാസ്യരസ പ്രധാനമായ ഈ കലാരൂപത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ തന്നെ തീരുമാനിച്ച സന്ധ്യ, കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഫിസിഷ്യൻ ജോലിയിൽ നിന്ന് താൽക്കാലിക അവധിയെടുത്തിരിക്കുകയാണ്, കൂടുതൽ അറിയാനായി... കൂടുതൽ പഠിക്കാനായി... 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.