FLASH NEWS

വീണ്ടും ആവേശത്തിരയിളക്കി രജനീകാന്ത് : ‘വേട്ടയ്യൻ’ ടൈറ്റിൽ പ്രൊമോ റിലീസായി

December 16,2023 08:22 PM IST

രജനികാന്തിനെ നായകനാക്കി ടി.ജി. ഞ്ജാനവേൽ സംവിധാനം ചെയ്യുന്ന

‘വേട്ടയ്യൻ’ സിനിമയുടെ പേര്  പ്രമൊ ടീസറിലൂടെ പ്രഖ്യാപിച്ചു.രജനികാന്തിന്റെ പിറന്നാൾ സമ്മാനാമായാണ് പ്രഖ്യാപനം.രജനിയ്ക്കൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ,റാണ ദഗുബാട്ടി,മഞ്ജു വാരിയർ,കിഷോർ, റിതിക സിങ്,ദുഷാര വിജയൻ,

ജി.എം.സുന്ദർ, രോഹിണി,റാവൊ രമേശ്,രമേശ് തിലക്, രക്ഷൻ തുടങ്ങിയ വൻ താര നിര ചിത്രത്തിൽ അണി നിരക്കുന്നു.

ജയ് ഭീം എന്ന ചിത്രത്തിനു ശേഷം ഞ്ജാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എസ്.ആർ. കതിര്‍ ആണ് ഛായാഗ്രഹണം. സംഗീതം അനിരുദ്ധ്. ആക്‌ഷൻ അൻപറിവ്. എഡിറ്റിങ് ഫിലോമിൻ രാജ്.ലൈക പ്രൊഡക്‌ഷന്‍സ് നിർമിയ്ക്കുന്ന ചിത്രം ത്തിന്റെ ലൊക്കേഷൻ ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു.ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.