FLASH NEWS

ഐ.എ.എസ് സ്വപ്നവുമായി ഒരു ഡെലിവറി ബോയി

December 09,2023 05:58 PM IST

പകൽ സമയം ഐ.എ.എസ് കോച്ചിങ് സെന്‍ററിൽ പഠനം  വൈകീട്ട്  സ്വിഗ്ഗിയിലെ ഡെലിവറി ബോയിയായി ജോലി. പഞ്ചാബിലെ പാട്യാല ജില്ലയിലെ 19കാരനായ സൗരവ് ഭരദ്വാജ് ഒരു മാതൃകയാണ്.രാവിലെ ഐ.എ.എസ് പരിശീലനത്തിനായി കോച്ചിങ് സെന്ററിൽ എത്തുന്ന സൗരവ് ഒരു മികച്ച വിദ്യാർത്ഥിയായി മാറും. വൈകിട്ട് നാലു മണി മുതൽ രാത്രി 11 മണി വരെ ഭക്ഷണം വിതരണക്കാരനായി വേഷപ്പകർച്ച .ബുക്ക് ചെയ്തവർക്ക് കൃത്യ സമയത്ത്  ഭക്ഷണം എത്തിക്കാൻ ദിവസവും 40 കിലോമീറ്റർ ഇയാൾ സൈക്കിൾ ചവിട്ടും.ഐ.എ.എസ് ഓഫീസറാകാൻ ആഗ്രഹിക്കുന്ന സൗരവ് നിശ്ചയ ദാർഢ്യമാണ് പ്രധാനം എന്ന് യുവതലമുറയെ ഓർമിപ്പിയ്ക്കുകയാണ്.

ജോലിയ്ക്കിടയിലും തന്‍റെ ലക്ഷ്യത്തെക്കുറിച്ച് സൗരവ് ശ്രദ്ധാലുവാണ്.

സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായ രാഹുലിന്റെ പോരാട്ട കഥയ്ക്ക് നിരവധി പേർ ആശംസകളുമായി എത്തുന്നു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.