FLASH NEWS

ഗുരുവായൂർ അമ്പല നടയിൽ ; റിലീസ് കാത്ത് പ്രേക്ഷകർ

January 18,2024 05:43 PM IST

മലയാളി പ്രേക്ഷകർ കാത്തിരിയ്ക്കുന്ന, വിപിൻ ദാസിന്റെ ഗുരുവായൂർ അമ്പല നടയിൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന ചിത്രം ഒരു വിവാഹത്തെ കേന്ദ്രീകരിച്ചുള്ള കഥയാണ്.കുഞ്ഞിരാമായണം ,  ഹോട്ട്സ്റ്റാർ വെബ് സിരീസ് പെരിഞ്ചല്ലൂർ പ്രീമിയർ ലീഗ് എന്നിവയുടെ തിരക്കഥാകൃത്ത് ദീപു പ്രദീപാണ് രചയിതാവ്. നിഖില വിമൽ,യോഗി ബാബു,ജഗദീഷ്,രേഖ, ബൈജു,കോട്ടയം രമേഷ്, ഇർഷാദ്,പി.പി കുഞ്ഞികൃഷ്ണൻ, സിജു സണ്ണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ക്യാമറ : നീരജ് റെവി  എഡിറ്റിംഗ് :  ജോൺകുട്ടി,സംഗീതം : അങ്കിത് മേനോൻ

പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ4 എന്റർടെയ്ൻമെന്റും സംയുക്തമായി നിർമ്മിച്ച ചിത്രം മാർച്ച് റിലീസാണ്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.