FLASH NEWS

ഈ മാസങ്ങളിൽ എന്തെല്ലാം കൃഷി ചെയ്യാം ?

January 11,2024 05:54 PM IST

കേരളം ഇനി കടുത്ത ചൂടിലേയ്ക്ക് വഴുതി വീഴാൻ തുടങ്ങും. ഈ സാഹചര്യത്തിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ  സാധാരണയായി നമുക്ക് ചെയ്യാവുന്ന  ചില കാർഷിക വിളകളുണ്ട്.പച്ചക്കറികൾ :  ബീൻസ്, കാരറ്റ്, കോളിഫ്ലവർ, കാബേജ്, തക്കാളി തുടങ്ങിയ പച്ചക്കറികളും ചീര, തുടങ്ങിയ ഇലക്കറികളും ഈ മാസങ്ങളിൽ കൃഷി ചെയ്യാം. വരണ്ട കാലം ആരംഭിക്കുമ്പോൾ ശരിയായ ജലസേചന രീതികൾ ആവശ്യമാണ് എന്നത് ഓർക്കണം.

ഫലകൃഷി :

മാങ്ങ,വാഴ, പൈനാപ്പിൾ,സിട്രസ് പഴങ്ങൾ തുടങ്ങിയ പഴങ്ങളുടെ കൃഷി ഈ കാലയളവിൽ ആരംഭിയ്ക്കാവുന്നതാണ്.

 

 

സുഗന്ധവ്യഞ്ജനങ്ങൾ:

കുരുമുളക്, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഈ മാസങ്ങളിൽ നല്ല പരിചരണം നൽകാൻ മറക്കരുത്.

 

നെൽക്കൃഷി :

വരണ്ട കാലം ആരംഭിക്കുന്നതിനാൽ  ജലലഭ്യതയെ ആശ്രയിച്ച് മാത്രമേ ഈ മാസങ്ങളിൽ നെൽക്കൃഷി ചെയ്യാൻ പാടുള്ളു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.