FLASH NEWS

വെളുത്തുള്ളിയല്ലേ നമ്മുടെ മണ്ണിൽ പറ്റാത്തത് : നല്ലൊരു പകരക്കാരനിതാ നട്ടോളൂ

May 17,2022 05:34 PM IST

വെളുത്തുള്ളിയില്ലാതെ മലയാളിക്ക് ഭക്ഷണ വിഭവങ്ങൾ, പ്രത്യേകിച്ച് 'നോൺവെജ് ഐറ്റങ്ങൾ' കുറവാണ്. എന്നാൽ വെളുത്തുള്ളി നട്ടുവളർത്താൻ നമ്മുടെ നാട്ടിലെ മണ്ണ് അത്ര യോജിച്ചതല്ല. ഇപ്പോ അതിനൊരു പരിഹാരമുണ്ട് ; വെളുത്തുള്ളിയുടെ മണവും രുചിയുമുള്ള ഗാര്‍ലിക് ചൈവ് അഥവാ വെളുത്തുള്ളിപ്പുല്ല് നമ്മുടെ മണ്ണിൽ നന്നായി വളരുമെന്ന് അനുഭവസ്ഥർ പറയുന്നു. കറികൾക്കു രുചിയും മണവും നൽകുന്ന പൂക്കളും ഇലകളുമുള്ള ഇവയുടെ സ്വദേശം ചൈനയാണ്. 25 സെ.മീ.വരെ ഉയരത്തിൽ വളരുന്ന ചെടിയുടെ മണ്ണിന് അടിയിലെ ഭാഗം ഭക്ഷ്യയോഗ്യമല്ല.പൂക്കൾക്കു നക്ഷത്രാകൃതിയും വെള്ളനിറവും സുഗന്ധവുമുള്ള ഇവ ഉണക്കിയാൽ പുഷ്പാലങ്കാരത്തിനും ഉപയോഗിക്കാം.

സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്തു നടേണ്ട ചെടിക്ക് നല്ല വളക്കൂറും നീർവാർച്ചയും ഈർപ്പവുമുള്ള മണ്ണാണ് യോജ്യം.വിത്തുകൾ പാകിയോ തൈകൾ അടർത്തിമാറ്റിയോ ആണ് പുതിയ ചെടികൾ ഉൽപാദിപ്പിക്കുന്നത്.

 

 

മണ്ണിന് അടിയിലുള്ള ഭാഗത്തെ വേരുകൾ മുറിച്ചുമാറ്റി മുകളിലുള്ള ഒന്നോ രണ്ടോ കൂമ്പിലകൾ മാത്രം നിർത്തി സ്യൂഡോമോണാസ് ലായനിയിൽ മുക്കി അര മണിക്കൂർ കഴിഞ്ഞ് 20 സെ.മീ. അകലത്തിൽ നടുന്ന ചെടിക്ക് ഒരാഴ്ചയെങ്കിലും തണൽ നൽകണം. വേപ്പിൻപിണ്ണാക്ക്, ചാണകം, എല്ലുപൊടി എന്നിവയാണ് വളം.തൈകൾ നട്ടശേഷം ഈർപ്പം നിലനിർത്താൻ  ഉണക്ക ഇലകൾകൊണ്ടു പുതയിടുന്നത് നല്ലതാണ്. വരൾച്ചയെ ചെറുക്കാന്‍ കഴിവുള്ള ഇവക്ക് കീടബാധയുണ്ടാവാറില്ല. അഥവാ ഏതെങ്കിലും തരം രോഗങ്ങൾ കണ്ടാല്‍ സ്യൂഡോമോണാസ് 10 ദിവസത്തിലൊരിക്കൽ വെള്ളത്തിൽ കലക്കി തളിക്കാവുന്നതാണ്. 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.