FLASH NEWS

'പ്രകാശൻ പറക്കട്ടെ' ഉടൻ തിയേറ്ററുകളിലേക്ക്

May 13,2022 04:24 PM IST

ധ്യാൻ ശ്രീനിവാസൻ്റെ അസോസിയേറ്റായിരുന്ന ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' ജൂൺ 17 മുതൽ പ്രദർശനത്തിനെത്തുന്നു.ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ് . ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ് ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ മാളവിക മനോജാണ് നായിക. ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ്, എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവരാണ് നിർമാതാക്കൾ.മനു മഞ്ജിത്തിന്റെയും, BK ഹരി നാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു.

 

 

ഛായാഗ്രഹണം : ഗുരുപ്രസാദ് എഡിറ്റർ :രതിൻ രാധാകൃഷ്ണൻ സൗണ്ട് :ഷെഫിൻ മായൻ, കല : ഷാജി മുകുന്ദ്, ചമയം : വിപിൻ ഓമശ്ശേരി വസ്ത്രാലങ്കാരം :സുജിത്, സി.എസ് സ്റ്റിൽസ് : ഷിജിൻ രാജ് പി, പരസ്യകല : മനു ഡാവിഞ്ചി,പ്രൊജക്ട് ഡിസൈനർ : ദിനിൽ ബാബു, നിർമ്മാണ നിർവ്വഹണം : സജീവ് ചന്തിരൂർ, പി ആർ ഒ : മഞ്ജു ഗോപിനാഥ്

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.