FLASH NEWS

പനിനീർപ്പൂവിൽ നിന്ന് ലക്ഷങ്ങൾ

July 12,2024 05:49 PM IST

വാണിജ്യാടിസ്ഥാനത്തിൽ പനിനീർപ്പൂവു കൃഷി ചെയ്ത് ലാഭം കൊയ്യുകയാണ്  ഇടുക്കി കുമളിയിൽ നിന്നുള്ള ജോർളി ജോൺ. കാലാവസ്ഥ പരിഗണിക്കാതെ, പോളിഹൗസിലെ നിയന്ത്രിത കാലാവസ്ഥയിൽ കൃഷി വൻവിജയമായതിന്റെ ആഹ്ലാദത്തിലാണു ജോർളി. വീടിനോടു ചേർന്ന 1400 ചതുരശ്ര മീറ്റർ പോളിഹൗസിലും മറ്റൊരു 2000 ചതുരശ്ര മീറ്റർ പോളിഹൗസിലുമായാണു റോസാപ്പൂ കൃഷി. ആദ്യത്തെ പോളിഹൗസിന് 45 ശതമാനം സബ്സിഡിയിൽ 13,35,000 രൂപയും 2000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള രണ്ടാമത്തെ പോളിഹൗസിന് 50 ശതമാനം സബ്സിഡിയിൽ 10,38,000 രൂപയും സംസ്ഥാന ഹോർട്ടികൾചർ മിഷൻ മുഖേന ലഭിച്ചതോടൊപ്പം നടീൽ വസ്തുക്കൾ വാങ്ങാനും സഹായം ലഭിച്ചു.

 

പ്രതിദിനം 5 മണിക്കൂർ ജോർളി കൃഷിക്കായി ചെലവിടും. പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപ വരുമാനം നേടുന്നു. വിപണി പ്രാദേശികമായി കണ്ടെത്താനായതും വിജയകാരണമായി.  ഒരു പൂവിന് 7.50 രൂപ നിരക്കിൽ 20 പൂക്കളുള്ള കെട്ടിന് 150 രൂപയാണു വില. വെള്ള പൂക്കൾക്കാണ് ഏറ്റവും ഡിമാൻഡ്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.