FLASH NEWS

സഹതാപവും വർഗീയതയും സമം ചേർന്നു ; യു.ഡി.എഫ് ജയിച്ചു കയറി !?

June 09,2022 04:20 PM IST

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൻ്റെ ഫലം വരുമ്പോൾ രാഷ്ട്രീയ കേരളം വിശകലനം ചെയ്യുന്നത് പ്രധാനമായും യു.ഡി.എഫിൻ്റെ വിജയത്തിൻ്റെ പിന്നിലെ രസതന്ത്രമാണ്. ഇതിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ്റെ വിലയിരുത്തലുകൾക്ക് ഏറെ പഴി കേൾക്കേണ്ടി വന്നെങ്കിലും അതിൽ ചില യാഥാർത്ഥ്യങ്ങളില്ലേ ? 'എൽ.ഡി.എഫ് സർക്കാരിന്റെ വർഗീയ പ്രീണനത്തിനും ഏകാധിപത്യ നിലപാടുകൾക്കുമുള്ള ശക്തമായ താക്കീതാണ് തൃക്കാക്കരയിലെ യു.ഡി.എഫ് വിജയം' - ഇതായിരുന്നു ഫലപ്രഖ്യാപനത്തിനു ശേഷം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ്റെ വാക്കുകൾ. 'മുഖ്യമന്ത്രിക്കും സർക്കാരിനും ശക്തമായ തിരിച്ചടിയാണിത്.പി.ടി തോമസിന്റെ മരണത്തെ തുടർന്നുണ്ടായ ശക്തമായ സഹതാപതരംഗം അവിടെ പ്രതിഫലിച്ചു. പി.ടിയെ തൃക്കാക്കരയിലെ ജനങ്ങൾ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ട്.പോപ്പുലർ ഫ്രണ്ട് അടക്കമുള്ള മതശക്തികളെ പരസ്യമായി സഹായിച്ചതിലൂടെ മറ്റ് മതവിഭാഗങ്ങളൾക്കിടയിൽ, പ്രത്യേകിച്ച് ഹൈന്ദവ, ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉണ്ടായി.ആ പ്രതിഷേധം യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കപ്പെടുകയായിരുന്നു. ആലപ്പുഴയിലെ അക്രമങ്ങൾ നേരിടുന്നതിൽ സർക്കാർ കാണിച്ച അലംഭാവവും വലിയൊരു ധ്രുവീകരണത്തിന് കാരണമായി.കേന്ദ്രത്തിന്റെ അനുമതി ഇല്ലാതിരുന്നിട്ടും സിൽവർ ലൈനിനായി കുറ്റിയിടാൻ വീടുകൾ കയറിയ സർക്കാരിനേറ്റ തിരിച്ചടി കൂടിയാണിത്. ബി.ജെ.പി ദുർബലമായ മണ്ഡലമാണ് തൃക്കാക്കര.അവിടെ ശക്തമായ പ്രവർത്തനമാണ് നടത്തിയത്. കഴിഞ്ഞ തവണത്തെ വോട്ടിനോട് അടുത്ത് തന്നെ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചു.

 

 

 പോളിംഗ് ശതമാനം കുറഞ്ഞതിനാൽ കുറച്ച് വോട്ട് കുറഞ്ഞിട്ടുണ്ട്. എൽ.ഡി.എഫിനുണ്ടായ പരിക്ക് കണക്കിലെടുക്കുകയാണെങ്കിൽ ബി.ജെ.പിക്ക് ഒരു പരിക്കും ഉണ്ടായിട്ടില്ല. ജോ ജോസഫ് അല്ലായിരുന്നു അവിടെ മത്സരിച്ചത്. മുഖ്യമന്ത്രി നേരിട്ട് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ നടത്തിയത്.മുഖ്യമന്ത്രിയെ തോൽപിക്കണമെന്ന വികാരമാണ് ജനങ്ങളിൽ പ്രതിഫലിച്ചത്.യു.ഡി.എഫ് പരമ്പരാഗത മണ്ഡലമായതിനാൽ സർക്കാർ വിരുദ്ധ വോട്ടുകളെല്ലാം അവർക്ക് ലഭിച്ചു. ഉപതെരഞ്ഞെടുപ്പുകളിൽ പൊതുവേ മൂന്നാംകക്ഷിക്ക് ജനങ്ങൾ ചെറിയ പരിഗണനയേ നൽകാറുള്ളൂ. പി.സി ജോർജിനെ കൊണ്ടുനടന്നത് തിരിച്ചടിയല്ല. എന്നാൽ, അദ്ദേഹം ഉയർത്തിയ വിഷയങ്ങൾ ആ മതവിഭാഗത്തിൽ ചലനങ്ങൾക്ക് ഇടയാക്കിയെങ്കിലും പിണറായിയെ തോൽപ്പിക്കാൻ വോട്ട് യു.ഡി.എഫിന് പോയി' - ഇങ്ങനെ പോവുന്നു കെ.സുരേന്ദ്രൻ്റെ വാക്കുകൾ.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.