FLASH NEWS

തോറ്റു കൊടുക്കാൻ നിരഞ്ജനയ്ക്കു മനസില്ലായിരുന്നു : ഒടുവിൽ സിവിൽ സർവ്വീസ് തേടിയെത്തി

June 04,2022 05:00 PM IST

പരാജയങ്ങൾ വിജയത്തിൻ്റെ ചവിട്ടുപടിയെന്ന വാക്കുകൾ നിരഞ്ജനയെ സംബന്ധിച്ച് ശരിയാണ്. രണ്ടു തവണ സിവിൽ സർവീസ് പരീക്ഷ എഴുതി പ്രിലിമിനറിയിൽ പോലും ഇടം കാണാതിരുന്നിട്ടും ഈ പെൺകുട്ടി പതറിയില്ല. കഠിനപ്രയത്നം ചെയ്തു കൊണ്ടേയിരുന്നപ്പോൾ ഒടുവിൽ ഇത്തവണ പ്രലിമിനറിയും മെയിനും അഭിമുഖവുമെല്ലാം പാസായി 431–ാം റാങ്ക് കരസ്ഥമാക്കി. തൃശ്ശൂർ നെല്ലങ്കര വൈലോപ്പിള്ളി നഗർ ‘കൃഷ്ണപ്രഭ’യിൽ നിരഞ്ജന നിശ്ചയദാർഢ്യത്തിൻ്റെ മാതൃക തീർക്കുകയാണ്. കുറ്റുമുക്ക് സാന്ദീപനി വിദ്യാനികേതനിൽ പ്ലസ് ടുവിനും കുസാറ്റിൽ ബിടെക് സിവിൽ എൻജിനീയറിങ്ങിനും ശേഷമായിരുന്നു ഐഎഎസ് മോഹത്തോടെയുള്ള പരിശീലനം ആരംഭിച്ചത്.

 

 

പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷനൽ റിലേഷൻ ആണ് ഐച്ഛിക വിഷയമായിരുന്നു തിരഞ്ഞെടുത്തത്. 'മൂന്നാം തവണ വിജയിച്ചെങ്കിലും പോരാട്ടം നിർത്തില്ല റവന്യു സർവീസ് (ഐആർഎസ്) ആണു ലഭിക്കുന്നതെങ്കിൽ അടുത്തവർഷവും സിവിൽ സർവീസ് പരീക്ഷ എഴുതാനാണ് തീരുമാനം ' സ്വപ്നത്തിലുറച്ച വാക്കുകൾ.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.