FLASH NEWS

കേരളത്തിൻ്റെ ക്രമസമാധാന നില ഇതെങ്ങോട്ട് ? : ആശങ്കയുണർത്തി കുമ്മനം

April 19,2022 04:28 PM IST

കേരളത്തിൽ ആവർത്തിച്ചു വരുന്ന രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ കൊലപാതകങ്ങളിൽ ആശങ്കയുമായ് മുൻ മിസോറാം ഗവർണർ കൂടിയായ, ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. കേരളത്തിലെ ക്രമ സമാധാന നില അനുദിനം വഷളായി മാറുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ്റേതുൾപ്പടെയുള്ള കൊലപാതകങ്ങൾ എന്നാണ് കുമ്മനം ചൂണ്ടിക്കാട്ടുന്നത്.'പ്രതികളായ എസ് ഡി പി ഐ പ്രവർത്തകർക്ക് എതിരെ പൊലീസ് ഉടൻ തന്നെ നടപടികൾ സ്വീകരിക്കണം. പോലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ അന്വേഷണം നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.പാലക്കാട് ജില്ല കേന്ദ്രമാക്കി എസ് ഡി പി ഐ പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ പ്രവർത്തനം ആരംഭിച്ചിട്ട് കുറച്ചു നാളുകളായി'  കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

"പാലക്കാട് മേലാമുറിയിൽ ശ്രീനിവാസൻ എന്ന ആർ എസ് എസ് പ്രവർത്തൻ അതി നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവം വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന നിലയുടെ നേർക്കാഴ്ചയാണ്.പ്രതികളായ എസ് ഡി പി ഐ ക്കാർക്കെതിരെ പോലീസ് കർശനമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

 

 

 ഇപ്പോഴും സ്വൈര്യമായി വിഹരിക്കുന്ന പ്രതികൾക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ അന്വേഷണ നടപടികൾ ഉണ്ടായിട്ടില്ല. അവർക്ക് പണവും ആയുധവും പ്രേരണയും പിന്തുണയും നൽകുന്ന കേന്ദ്രങ്ങൾ കണ്ടെത്തണം''

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.