FLASH NEWS

പാൻകാർഡ് ബന്ധിപ്പിച്ചതാണോ ? : ഇതാ അറിയാനുള്ള മാർഗങ്ങൾ

March 29,2023 07:55 PM IST

പാൻ കാർഡ് അധാറുമായി ബന്ധിപ്പിക്കാനുള്ള സമയം ജൂൺ 30 വരെ നീട്ടി. അതേസമയം, ഇതിനകം ആധാർ കാർഡുമായി പാൻകാർഡ് ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാനാവും. അതിനായി ഇതാ ചില നിർദ്ധേശങ്ങൾ :  

 

1. ആദ്യം ചെയ്യേണ്ടത് ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുകയാണ് :  https://www.incometax.gov.in/iec/foportal/

 

2. രണ്ടാമതായി "ക്വിക്ക് ലിങ്കുകൾ" എന്നതിന് താഴെയുള്ള "ലിങ്ക് ആധാർ സ്റ്റാറ്റസ്" എന്നതിൽ ക്ലിക്ക് ചെയ്യുക.

 

3. പാൻ, ആധാർ നമ്പർ എന്നിവ നൽകി "ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക" എന്നതിൽ ക്ലിക്ക് ചെയ്യുക.

 

 

4. നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, സ്‌ക്രീനിലെ "പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ല. എങ്കിൽ ആധാറുമായി ലിങ്ക് ചെയ്യുക" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

5. കാർഡുകൾ ലിങ്ക് ചെയ്‌ത് കഴിഞ്ഞാൽ, നിങ്ങളുടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്‌തിരിക്കുന്നു എന്ന് കാണിക്കും.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.