FLASH NEWS

ഇരുപത്തിയാറു വർഷം രാജ്യത്തെ കാത്തു : ഇപ്പോൾ 'തോട്ടം കാവൽക്കാരൻ ' !?

January 16,2023 07:55 PM IST

വിവിധ സംസ്ഥാനങ്ങളിലായി 26 വർഷം സൈനിക സേവനം നടത്തിയ ശേഷം, ഇനി എന്തെന്ന ചോദ്യത്തിന് മറുപടി പറയാൻ മധുവിന് കൂടുതൽ ആലോചിക്കാനില്ലായിരുന്നു. കട്ടപ്പന കൊല്ലക്കാട്ട് മധുവിന്റെ കൃഷിത്തോട്ടം ഫലവർഗങ്ങളാൽ സമ്പന്നമായതും ഒരു ജവാന്റെ ഇഛാശക്തികൊണ്ടു മാത്രമാണ്.  ജമ്മു കശ്മീർ, മിസോറം, നാഗാലാ‌ൻഡ് തുടങ്ങിയ പഴക്കൃഷികളുടെ നാട്ടിൽ നിന്ന് ലഭിച്ച അറിവുകളും വെറുതെയായില്ല.ഫലവർഗ കൃഷിയോടൊപ്പം  തൈകൾ ഉൽപാദിപ്പിച്ച് വിതരണം നടത്തി മറ്റുള്ളവരെ കൃഷിയിലേക്ക് ആകർഷിച്ചുമൊക്കെ മധു സജീവമാണ്. നൂറ്റമ്പതോളം ഫലവർഗങ്ങൾ, അമ്പതോളം ഔഷധ സസ്യങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, ഏലം, കാപ്പി, കുരുമുളക്, തെങ്ങ്, കമുക്, തുടങ്ങിയവയൊക്കെ മധുവിന്‍റെ കൃഷിയിടം സമ്പന്നമാക്കുന്നു. ഔക്കാഡോ അഥവാ  വെണ്ണപ്പഴത്തിന്റെ 10 ഇനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

 

 

 നാരകം വർഗത്തിൽപ്പെട്ട ഓറഞ്ച്, ചെറുനാരകം, സീതപ്പഴം, മുള്ളാത്ത, ഇലാമാ തുടങ്ങിയ 16, മൾബറിയുടെ 4,  മാവ് വർഗത്തിൽ 12, പ്ലാവിന്റെ 7, വാഴയുടെ 10 , മാങ്കോസ്റ്റിന്റെ 2 എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങൾ മധു കൃഷിചെയ്ത് വരുന്നു. ഇതിന് പുറമെ  ബറാബ, ലിച്ചി, റംബുട്ടാൻ, ദുരിയൻ, ഫാഷൻ ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട്, മര മുന്തിരി, ഓറഞ്ച്, ബയർആപ്പിൾ തുടങ്ങിയവയെല്ലാം കേരളത്തിന്റെ മണ്ണിൽ വിളയിച്ച് മാതൃകയാവുകയാണ് മധു . 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.