FLASH NEWS

മഴക്കാലമാണ്,ഇഴജന്തു ശല്യം രൂക്ഷമാകും

August 24,2024 09:17 AM IST

ഈച്ചയും പാറ്റയും മുതൽ പാമ്പുകൾ വരെ കൂടുതൽ ശല്യക്കാരാവുന്ന കാലമാണ് മഴക്കാലം. മഴക്കാലത്ത് എല്ലായിടത്തും കാണുന്ന ഒരു ജീവിയാണ് തേരട്ട. പ്രത്യേകിച്ച്  മഞ്ഞയും കറുപ്പും നിറത്തിലുള്ള തേരട്ടയെ വളരെ കൂടുതലായി വീടിന്റെ പരിസരങ്ങളിൽ കാണാറുണ്ട്. ഇവ പൊതുവെ പരിസ്ഥിതിയ്ക്ക് വലിയ ദോഷം ഉണ്ടാക്കില്ലെങ്കിലും, മനുഷ്യന് ദോഷമാണ്.

ഇവ പുറപ്പെടുവിയ്ക്കുന്ന പ്രത്യേക തരം രാസവസ്തു വലിയ ഭീഷണിയാണ്.

കരിയിലകളും മാലിന്യങ്ങളും ധാരാളമായുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്ന ഇത്തരം തേരട്ടകൾ അന്തരീക്ഷത്തിൽ തണുപ്പുണ്ടാകുമ്പോൾ കൂട്ടത്തോടെ പുറത്തുവരും. ഈ കാലയളവിൽ തന്നെയാണ് ഇവയുടെ പ്രജനനവും നടക്കുന്നത്. ശത്രുക്കളിൽ നിന്നും രക്ഷ നേടാൻ ശരീരത്തിൽ നിന്നും ഇവ പുറപ്പെടുവിക്കുന്ന മണ്ണെണ്ണ മണമുള്ള പ്രത്യേകതരം രാസവസ്തു,മനുഷ്യ ശരീരത്തിൽ തട്ടിയാൽ പൊള്ളലുണ്ടാകും.

ഇവ വീണ ഭക്ഷണം കഴിച്ചാലും വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവും.

ഈ രാസവസ്തു കണ്ണിൽ തട്ടിയാൽ കാഴ്ച ശക്തിയേയും ഗുരുതരമായി ബാധിക്കും. കൊച്ചു കുട്ടികൾ ഇതിനെ പിടിയ്ക്കാനും വായിലിടാനും സാദ്ധ്യതയുണ്ട്. ഇത് വായും ചുണ്ടും നാക്കുമെല്ലാം പൊള്ളാൻ ഇടയാക്കും.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.