FLASH NEWS

'ആവർത്തന നിക്ഷേപം' എന്നു കേട്ടിട്ടുണ്ടോ ? : ഇതാ അടുത്തറിഞ്ഞോളൂ 

June 13,2023 05:39 PM IST

മാസത്തിൽ മിച്ചം പിടിക്കുന്ന തുക തുടർച്ചയായി നിക്ഷേപിക്കുന്നതാണ് ആ വർത്തന നിക്ഷേപം എന്ന നിക്ഷേപ മാർഗം.100 രൂപ മുതൽ നിക്ഷേപിക്കാൻ സാധിക്കുന്ന ഈ മാർഗം പ്രധാനമായും സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്. ഇതുവഴി ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപിച്ച് ഇതിന് ഉയർന്ന പലിശ നേടാൻ സാധിക്കും.6 മാസം മുതൽ 120 മാസത്തേക്കുള്ള കാലാവധി ലഭിക്കുന്ന ഈ നിക്ഷേപ രീതിയിൽ, നേരിട്ടോ ഓൺലൈനായോ മൊബൈൽ ബാങ്കിംഗ് വഴിയോ അക്കൗണ്ടുകൾ  തുറക്കാവുന്നതാണ്.  ആവർത്തന നിക്ഷേപത്തേക്കാൾ ഉയർന്ന പലിശ ഇന്ന് എല്ലാ ബാങ്കുകളും 5 വർഷ കാലയളവിൽ നൽകുന്നുണ്ട്.    

ആവർത്തന നിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന ബാങ്കുകൾ :                           

1. ഡിസിബി ബാങ്ക്

സ്വകാര്യ ബാങ്കായ ഡിസിബി ബാങ്കില്‍ 5 വര്‍ഷത്തെ ആവര്‍ത്തന നിക്ഷേപത്തിന് 7.75 ശതമാനം പലിശ ലഭിക്കും.  മാസത്തില്‍ 2,000 രൂപ വീതം നിക്ഷേപിക്കുന്നൊരാള്‍ കാലാവധി പ്രകാരം 1.20ലക്ഷം നിക്ഷേപിച്ചാൽ  26,748 രൂപ പലിശ ലഭിക്കും.

2. സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

റെഗുലര്‍ നിക്ഷേപകര്‍ക്ക് 5 വര്‍ഷത്തേക്ക് സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിൽ നിന്ന് 9.10 ശതമാനമാണ് പലിശ നല്‍കുന്നത്.മുതിര്‍ന്ന പൗരന്മാര്‍ക്ക് 9.60 ശതമാനം പലിശക്ക് അർഹതയുണ്ടാവും.മാസം 2,000 രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാൽ  32,113 രൂപ പലിശയടക്കം  1.52 ലക്ഷം രൂപ ലഭിക്കും.

3. ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്               

36 മാസം മുതല്‍ 60 മാസത്തേക്ക് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 7.20 ശതമാനവും  63 മാസം മുതല്‍ 120 മാസത്തേക്കുള്ള ആവര്‍ത്തന നിക്ഷേപത്തിന് 6.50 ശതമാനവും പലിശ നൽകും.2,000 രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ 25,010 രൂപ പലിശ ലഭിക്കും. 

4. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്

 റെഗുലര്‍ നിക്ഷേപകര്‍ക്ക് 61 മാസ കാലയളവില്‍ 7 ശതമാനവും  മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനവും പലിശ നൽകി വരുന്നു.

 

 

5. ആക്‌സിസ് ബാങ്ക്    

 5 വര്‍ഷ കാലയളവില്‍ 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനവും പലിശ നൽകുന്നു.  

6. എച്ച്ഡിഎഫ്‌സി ബാങ്ക് 

അഞ്ചു വര്‍ഷത്തേക്ക് 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനവും പലിശ നൽകും.

7 ശതമാനം പലിശ നിരക്കില്‍ 2,000 രൂപ പ്രതിമാസം നിക്ഷേപിക്കുന്നൊരാള്‍ക്ക് 23,871 രൂപ പലിശയടക്കം  1.43 ലക്ഷം രൂപ കാലാവധിയില്‍ തിരിച്ചു കിട്ടും.


 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.