FLASH NEWS

പത്താം ക്ലാസുകാർക്ക് കേന്ദ്ര പോലീസ് സേനകളില്‍ അവസരം

December 04,2023 04:36 PM IST

കേന്ദ്ര പോലീസ് സേനകളിലെ 26,146 കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാൻ അവസരം. സ്റ്റാഫ്‌സെലക്ഷന്‍ കമ്മിഷന്‍ മുഖേനയാണ് ആഭ്യന്തരമന്ത്രാലയം കേന്ദ്രപോലീസിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്.പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.ssc.nic.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ,ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്.ആദ്യഘട്ടം കംപ്യൂട്ടര്‍ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിൽ രണ്ട് മാര്‍ക്ക് വീതമുള്ള 80 ചോദ്യങ്ങൾ ഉണ്ടാവും.ഒരു മണിക്കൂറായിരിക്കും പരീക്ഷാസമയം. നെഗറ്റീവ് മാര്‍ക്കുണ്ട്. ഒരു ഉത്തരം തെറ്റിയാല്‍ 0.25മാര്‍ക്ക് കുറയും.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിൽ നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൂടാതെ മലയാളം അടക്കം 13 പ്രാദേശിക ഭാഷകളിലും പരീക്ഷ എഴുതാം.

കേരളത്തില്‍ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

 

ശമ്പളം :  21700- 69,100 (Pay level-3)പ്രായം  : 18-23 (2.1.2001 നും 1.1.2006 നും ഇടയില്‍ ജനിച്ചവരാവണം. സംവരണവിഭാഗത്തിന് ഇളവ്.)അപേക്ഷാ ഫീസ്: 100 രൂപ.വനിതകള്‍, എസ്.സി., എസ്.ടി., വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് BHIM UPI, Visa, Mastercard, Maestro, RuPay Credit or Debit cards എന്നിവ ഉപയോഗിച്ച് ഓണ്‍ലൈനായി ജനുവരി 1 വരെ അടയ്ക്കാവുന്നതാണ്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.