FLASH NEWS

ഇതെന്ത് സ്കോളർഷിപ്പ് : വിദ്യാർത്ഥിനിയ്ക്ക് കിട്ടിയത് 83 ലക്ഷം!!

February 29,2024 05:45 PM IST

 

വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നിരവധിയുണ്ട്. ഇതു പക്ഷേ ഒരൊന്നൊന്നര തുകയായിപ്പോയി.  

ഭഗൽപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മൂന്നാംവർഷ വിദ്യാർഥിനിയായ ഇഷിക ഝായ്ക്ക് കിട്ടിയത് റെക്കോർഡ്   ക്യാമ്പസ് പ്ലേസ്മെന്റ്.

ഗൂഗിൾ ഹാക്കത്തോണിന്റെ അവസാന റൗണ്ടിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ് അൽഗോരിതങ്ങളും ഉപയോഗിച്ച് കാട്ടുതീ പ്രവചിക്കുന്നതിനെക്കുറിച്ചുള്ള ഒരു പ്രോജക്റ്റ് ഉണ്ടാക്കിയതിന് 83 ലക്ഷം രൂപയാണ് ഇഷികയ്ക്ക് ലഭിയ്ക്കാൻ പോകുന്നത്.

തന്റെ സാ​ങ്കേതിക പരിജ്ഞാനം വളർത്തുന്നതിന്റെ ഭാഗമായി നിരവധി കോമ്പിറ്റിറ്റീവ് കോഡിങ് ആൻഡ് ലേണിങ് വെബ് ഡെവലപ്മെന്റിൻ്റെ ലോകത്താണിപ്പോൾ  ഈ മിടുക്കി.

ചെറുപ്പം മുതൽ കമ്പ്യൂട്ടർ കോഡിങ് ഹരമായ ഈ ഹരിയാനക്കാരി ടെക്നോളജി ഉപയോഗിച്ച് ഇന്ന് ലോകം നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചുള്ള വിശ്രമമില്ലാത്ത ചിന്തകളിലും പഠനങ്ങളിലുമാണ്.

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ഒരു ആപ്പ് വികസിപ്പിക്കുക എന്നതും ഇഷികയുടെ സ്വപ്നമാണ്.

യുവതയ്ക്ക് മാതൃകയാക്കാം ഈ മിടുക്കിയെ.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.