FLASH NEWS

യുവതലമുറയ്ക്ക് അഭിമാനമായി സേതുലക്ഷ്മിയും ആതിരയും

December 23,2023 06:42 PM IST

നഗര-ഗ്രാമ ജീവിതങ്ങൾ തൊട്ടറിഞ്ഞ് മുംബൈയില്‍നിന്ന് കശ്മീരിലേക്ക് സ്‌കൂട്ടർ യാത്രയുമായി രണ്ടു മലയാളി വനിതകള്‍.റായ്ഗഢ് ജില്ലയിലെ പെന്‍ നിവാസികളായ ആലുവ സ്വദേശി സേതുലക്ഷ്മിയും പത്തനംതിട്ട സ്വദേശി ആതിര ഷാലിയുമാണ് ഈ സാഹസിക യാത്രികർ.സൂറത്ത്, അഹമ്മദാബാദ് വഴി ഇവർ എത്തിയത് ഉദയ്പൂരിലാണ്.ഇനി ജയ്പുര്‍, പഞ്ചാബ്, വാഗാ അതിര്‍ത്തി,ഹരിയാണ, പത്താന്‍കോട്ട് വഴി ശ്രീനഗറിലേക്ക്. അവിടെനിന്ന് തിരിച്ച് ഡല്‍ഹിയിലെത്തി പിന്നീടുള്ള യാത്ര ട്രെയിനിലായിരിക്കും.

ഒരു ദിവസം 250-ഓളം കിലോമീറ്റർ യാത്ര ചെയ്ത് വൈകീട്ട് ഏഴോടെ ഏതെങ്കിലും പട്ടണത്തില്‍ യാത്ര അവസാനിപ്പിയ്ക്കും.കുടുംബത്തിന്റെയും ഭര്‍ത്താക്കന്മാരുടെയും പൂര്‍ണസമ്മതത്തോടെയാണ് ഇരുവരുടെയും യാത്ര. യാത്രയ്ക്കിടയില്‍ അതത് പ്രദേശത്തെ മലയാളി സംഘടനകളുടെ സഹായവും ലഭിയ്ക്കുന്നുണ്ട്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.