FLASH NEWS

ചരിത്രം തിരുത്തി ഒരു വിജയഗാഥ : ഐഐടിയുടെ ആദ്യ വനിതാ സാരഥിയായി പ്രീതി അഘാലയം

July 31,2023 05:29 PM IST

 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് സാരഥ്യം വഹിക്കുന്ന ആദ്യ വനിത എന്ന ബഹുമതി ഇനി    പ്രീതി അഘാലയത്തിന് സ്വന്തം. ടാൻസാനിയയിലെ സൻസിബറിൽ പുതിയതായി ആരംഭിച്ച ഐഐടിയുടെ ഡയറക്ടർ ഇൻ ചാർജ് പദവിയാണ്  മദ്രാസ് ഐഐടിയിലെ പൂർവ്വവിദ്യാർഥിയായ  പ്രീതിയെ തേടിയെത്തിയത്.

1995ൽ  മദ്രാസ് ഐഐടിയിൽ നിന്നും കെമിക്കൽ എൻജിനീയറിങ്ങിൽ ബിടെക് ബിരുദം സ്വന്തമാക്കിയ പ്രീതി, 2000ത്തിൽ മസാച്യുസിറ്റ്സ് ആംഹേഴ്സ്റ്റ് സർവകലാശാലയിൽനിന്ന് കെമിക്കൽ റിയാക്ഷൻ എൻജിനിയറിങ്ങിൽ പിഎച്ച്ഡിയും നേടി.അതിനുശേഷം മദ്രാസ് ഐഐടിയിലെ തന്നെ കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു.                                                

                 ശാസ്ത്രലോകത്തിനുള്ള അതുല്യ സംഭാവനകൾ പരിഗണിച്ച് പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസേഴ്സ് ഓഫിസ് ; ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, കണക്ക് എന്നീ മേഖലകളിൽ നിന്നായി തിരഞ്ഞെടുത്ത വനിതകളിൽ ഒരാളായിരുന്നു പ്രീതി.എന്തായാലും നിരവധി പേർ കൊതിക്കുന്ന പദവിയിൽ എത്തിയ പ്രീതിയുടെ നേട്ടം വനിതകൾക്ക് മാത്രമല്ല ഈ മേഖലയിലുള്ളവർക്ക് തന്നെ മാതൃകയാവുകയാണ്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.