FLASH NEWS

എല്ലു നുണയുന്ന പട്ടി പഴങ്കഥ ; മീകക്കിഷ്ടം ഐസ്ക്രീം കഴിക്കാൻ

May 08,2022 05:19 PM IST

പട്ടികളുടെ വീഡിയോകൾ കണ്ടു രസിക്കുന്നവരാണ് മിക്ക പ്രേക്ഷകരും. ഈ ഗണത്തിൽ പെട്ടവരുടെ താരമാണിപ്പോൾ മീക എന്ന സൈബീരിയൻ ഹസ്കി വിഭാഗത്തിൽ പെട്ട പട്ടിക്കുട്ടി. സ്വന്തമായി ഇൻസ്റ്റാഗ്രാം പേജും നിരവധി ഫോളോവേഴ്‌സുമുള്ള മീകയുടെ പേജിൽ കിടിലൻ വീഡിയോകളുടെ സദ്യ തന്നെ ഒരുക്കിയിട്ടുണ്ട്. അതിൽ ഏറ്റവും പുതിയതായി ഇറങ്ങിയതിൻ്റെ പിന്നാലെയാണിപ്പോൾ ആരാധകർ.

 

വീഡിയോ കാണാം : https://www.instagram.com/reel/CdOEMfnjdY-/?utm_source=ig_web_copy_link

 

ഒരു കടയിൽ നിന്നും തന്റെ ഇഷ്ടപ്പെട്ട ഐസ്ക്രീം കുരച്ച് ബഹളം വെച്ച് മേടിച്ചു നുണയുന്ന വീഡിയോ, ''മീക സ്വന്തം ഐസ്ക്രീം ഓർഡർ ചെയ്യുന്നു'' എന്ന തലക്കെട്ടോടുകൂടിയാണ് പങ്കുവെച്ചിരിക്കുന്നത്.

 

 

ഒപ്പമുള്ള വ്യക്തി മീകയുടെ ഇഷ്ട രുചി ചോദിച്ചപ്പോൾ, കുരച്ചു കൊണ്ട് തൻ്റെ 'ടേസ്റ്റും' വ്യക്തതമാക്കുന്നുണ്ട് വീഡിയോയിൽ. ആസ്വദിച്ച് ഐസ്ക്രീം നുണയുന്ന ദൃശ്യത്തിലാണ് വീഡിയോ അവസാനിക്കുന്നത്.

 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.