FLASH NEWS

വെറുതേ ഒരു ക്ലിക്ക് ; കിട്ടിയത് അന്താരാഷ്ട്ര പുരസ്കാരം

September 07,2024 10:40 AM IST

രാജസ്ഥാനിലെ ഭരത്പൂരിലുള്ള കിയോലാഡിയോ നാഷണൽ പാർക്കിൽ അച്ഛനൊപ്പമുള്ള പ്രഭാത നടത്തം ഇത്ര വലിയ നിമിത്തമാവുമെന്ന്  ശ്രേയോവി മേത്ത ചിന്തിച്ചിരുന്നില്ല.

 അച്ഛന്‍റെ കൈയിലിരുന്ന ക്യാമറയിൽ ഈ അഞ്ചാം ക്ലാസുകാരി പകര്‍ത്തിയ ചിത്രത്തെ തേടിയെത്തിയത് നാച്വറൽ ഹിസ്റ്ററി മ്യൂസിയം നല്‍കുന്ന ബിബിസിയുടെ 2024 ലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ്.പാർക്കിൽ നിന്ന് പകർത്തിയ ചിത്രത്തിന് ഇൻ ദി സ്‌പോട്ട്‌ലൈറ്റ് എന്നാണ് പേരിട്ടത്.പ്രഭാതത്തിലെ സൂര്യവെളിച്ചത്തില്‍ മരങ്ങളുടെ നിരവധി അടരുകള്‍ തെളിഞ്ഞ് കാണാം.ഫ്രെയിമിന്‍റെ വശങ്ങളില്‍ ഇരുണ്ട മരങ്ങളുടെ നിഴലുകളാണെങ്കില്‍ ചിത്രത്തിന്‍റെ മധ്യഭാഗത്തേക്ക് പോകുമ്പോള്‍ മരങ്ങളുടെ നിഴലുകളുടെ പല അടരുകള്‍.വഴിയിലെ തെളിച്ചമുള്ള ഭാഗത്ത് എതിര്‍ വശങ്ങളിലേക്ക് നോക്കി നില്‍ക്കുന്ന രണ്ട് പെണ്‍ മയിലുകളും മറ്റൊരു  വശത്ത് ഫോട്ടോഗ്രാഫറുടെ നേരെ നോക്കുന്ന മാനും.

ഒടവിൽ,നാച്വറൽ ഹിസ്റ്ററി മ്യൂ സിയം നടത്തിയ മത്സരത്തിൽ 10 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ ശ്രേയോവി മേത്തയുടെ ചിത്രം റണ്ണർ അപ്പായി തിരഞ്ഞെടുക്കപ്പെട്ടു.

''ഈ അന്താരാഷ്ട്രാ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഇന്ത്യയുടെ സമ്പന്നമായ വന്യജീവികളും പൈതൃകവും അനന്തമായ പ്രചോദനത്തിന്‍റെ ഉറവിടമാണ്, അത് നിങ്ങളിലേക്ക് കൂടുതൽ കൊണ്ടുവരാൻ കഠിനമായി പരിശ്രമിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു." - തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ശ്രേയോവി മേത്ത കുറിച്ചു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.