FLASH NEWS

ഇവർ ഭാവിയിലെ ഇന്ത്യൻ ശാസ്ത്രജ്ഞരാവുമോ ; യങ് സയൻ്റിസ്റ്റ് പ്രോഗ്രാമിലേക്ക് ഒരു മലയാളിക്കുട്ടി

April 26,2022 07:08 PM IST

പണ്ടത്തെപ്പോലെയല്ല ; ഇപ്പോൾ ആരാവണമെന്ന് ചോദിച്ചാൽ ഡോക്ടർ, എഞ്ചിനീയർ എന്നു മാത്രമല്ല സയൻ്റിസ്റ്റ് എന്നു പറയാനും നമ്മുടെ കുട്ടികൾ പാകപ്പെട്ടിരിക്കുന്നു.ഇത്തരം ലക്ഷ്യങ്ങൾക്കു കൂടുതൽ കരുത്തു പകരാൻ , സ്കൂൾ വിദ്യാർഥികൾക്കായി ഐ.എസ്.ആർ.ഒ നടത്തി വരുന്ന യങ് സയന്‍റിസ്റ്റ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മലപ്പുറംകാരിയായ കെ.ടി.ഫഹ്മി.തിരൂർക്കാട് എ.എം. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ഒമ്പതാം തരക്കാരായ 150 കുട്ടികളെയാണ് ഐ.എസ്.ആർ.ഒ ഇതിനായി പരിഗണിക്കുക. അഞ്ചു ബാച്ചുകളായി രണ്ടാഴ്ചത്തോളം നീളുന്ന ക്യാമ്പിൽ വിദ്യാർഥികൾക്ക് ശാസ്ത്ര സാങ്കേതിക മേഖലയിലെ പ്രമുഖരുടെ ക്ലാസുകളും അഭിമുഖങ്ങളും നൽകുന്നതോടൊപ്പം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം സന്ദർശിക്കാനുള്ള അവസരവും ലഭിക്കും.

 

 

വിക്രം സാരാഭായ് സ്പേസ് സെന്‍റർ, തിരുവനന്തപുരം, യു.ആർ റാവു സാറ്റ്ലൈറ്റ് സെന്‍റർ, ബംഗളൂരു, സ്പേസ് ആപ്ലിക്കേഷൻ സെന്‍റർ, അഹമ്മദാബാദ്, നാഷനൽ റിമോട്ട് സെൻസിങ് സെന്‍റർ, ഹൈദരാബാദ്, നോർത്ത്-ഈസ്റ്റ് സ്പേസ് ആപ്ലിക്കേഷൻ സെന്‍റർ, ഷില്ലോങ് എന്നിങ്ങനെ വ്യത്യസ്ത ഇടങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെടുന്നത്. 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.