FLASH NEWS

'ആവേശം' നിറച്ച് സഞ്ജു സാംസൻ്റെ കമൻ്റ് : മനസു നിറഞ്ഞ് ചിത്രകാരനും

May 17,2024 10:15 AM IST

 

പാലക്കാട്ടുകാരൻ സുജിത്തിൻ്റെ ചിത്രങ്ങളും ചിത്രം വരക്കുന്ന രീതികളും എന്നും വ്യത്യസ്തമാണ്.വീടിന്റെ ടെറസില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ ഭീമന്‍ ചിത്രം പെയിന്റ് ചെയ്തതാണ് സുജിത്ത് ഇപ്പോൾ ചർച്ചയിൽ നിറയാൻ കാരണം.വീഡിയോ വൈറലായതോടെ രാജസ്ഥാന്‍ റോയല്‍സ് ടീം തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചു.ആവേശം സിനിമയിലെ ഡയലോഗുമായി  സഞ്ജു സാംസണും കമന്റുമായി എത്തിയതോടെ സംഗതി കളറായി.'ഡാ മോനേ സുജിത്തേ' എന്ന സഞ്ജുവിൻ്റെ കമൻ്റും വീഡിയോയും  ഇന്‍സ്റ്റഗ്രാമില്‍ 20 ലക്ഷത്തിനടുത്ത് ആളുകകള്‍ കണ്ടുകഴിഞ്ഞു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ,കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ പരിശീലന്‍ ഇവാന്‍ വുകോമനോവിച്ച്, നടന്മാരായ മമ്മൂട്ടി, ടോവിനോ തോമസ്, കന്നട നടന്‍ പുനീത് രാജ്കുമാര്‍ എന്നിവരുടെ ചിത്രങ്ങൾ  ടെറസില്‍ വരച്ച് സുജിത്ത് നേരത്തേ തന്നെ ശ്രദ്ധേയനായിരുന്നു.

https://www.instagram.com/reel/C66jdY0Scqf/?utm_source=ig_embed&ig_rid=f4058a80-74c4-4992-87f2-8f4f798ac7ea

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.