FLASH NEWS

ആടുജീവിതം ആടിത്തിമിർത്ത് പൃഥ്വിരാജ്

March 22,2024 05:34 PM IST

ആടുജീവിതത്തിൻ്റെ  ഷൂട്ടിങ്ങ് പ്ലാനിൽ സംവിധായകൻ ബ്ലെസിയെ പ്രകീർത്തിച്ച് പൃഥ്വിരാജ്.''ബ്ലെസി ആവിഷ്കരിച്ച വലിയ കുഴപ്പങ്ങളൊന്നുമില്ലാതിരുന്ന പദ്ധതിക്കിടയിൽ എട്ടുമാസം തന്റെ തടി കുറയ്ക്കാനുള്ള ഇടവേള കിട്ടിയിരുന്നു. കോവിഡ് വന്ന് പ്ലാനുകൾ മാറിയപ്പോൾ, ഓരോ തവണ ഷൂട്ട് തുടങ്ങുമ്പോഴും ഇനിയൊരു തടസമുണ്ടാവല്ലേ എന്നായിരുന്നു മനസിൽ'' -പൃഥ്വിരാജ് വ്യക്തമാക്കി.

''എങ്ങനെയെങ്കിലും ഷൂട്ട് ഒന്ന് തീരണേ എന്ന് കരുതുമ്പോൾ ദിവസം ഒരു ഷോട്ട് മാത്രം എടുത്ത സാഹചര്യങ്ങളുണ്ടായി. ബ്ലെസിച്ചേട്ടനും ക്യാമറാമാൻ സുനിലും പോയി എല്ലാം സെറ്റ് ചെയ്ത് മരുഭൂമിയിൽ ഒരു പ്രത്യേക ലൈറ്റ് കണ്ടീഷൻ വരാൻ കാത്തിരിക്കും.അവർ നിശ്ചയിച്ച സ്ഥലത്ത് ചെന്നിരുന്ന് മണിക്കൂറുകളോളം കാത്തിരുന്ന ശേഷം ലൈറ്റ് പോയെന്നു പറഞ്ഞ് പാക്കപ്പ് ചെയ്ത് തിരിച്ച് പോരും''- പൃഥ്വിരാജ് പറയുന്നു.

''ഞാൻ മൃ​ഗങ്ങളോട് യാത്രപറയുന്ന സീനിൽ, ഒരു ഒട്ടകത്തിന്റെ കണ്ണ് മാക്രോ ലെൻസുവെച്ച് ഷൂട്ട് ചെയ്ത രം​ഗമുണ്ടായിരുന്നു. കൂട്ടത്തിൽ കാണാൻ

ഭം​ഗിയുള്ള ഒരു ഒട്ടകത്തെയാണ് ഈ ഷോട്ടിന് നിർത്തിയിരിക്കുന്നത്. ഒട്ടകത്തിന് ഭക്ഷണം ഇട്ടുകൊടുത്ത് ഞാൻ യാത്ര പറയുമ്പോൾ ഒട്ടകം എഴുന്നേറ്റുനിന്ന് എന്നെയൊന്ന് നോക്കിയത് കണ്ട് ബ്ലെസിച്ചേട്ടനത് കൊള്ളാമെന്ന് പറഞ്ഞു. ഇതിന് ശേഷം ഒട്ടകത്തിന്റെ പ്രതികരണം ഒന്നെടുത്തത്എട്ട് ദിവസമൊക്കെ എടുത്തിട്ടാണ്'' - പൃഥ്വിരാജ് തൻ്റെ സഹനത്തിൻ്റെ കഥ വ്യക്തമാക്കി.പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഈ മാസം 28ന് റിലീസ് ചെയ്യും.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.