FLASH NEWS

പ്രേക്ഷകർക്ക് ആവേശമായി മണിച്ചിത്രത്താഴ് വീണ്ടുമെത്തുന്നു

August 02,2024 09:31 AM IST

മലയാള സിനിമയിലെ എക്കാലത്തേയും 'കമേഴ്സ്യൽ - ക്ലാസിക്ക്‌',

മണിച്ചിത്രത്താഴ് ആധുനിക സാങ്കേതികവിദ്യയായ 4k ഡോൾബി അറ്റ്മോസിലൂടെ വീണ്ടും പ്രദർശനത്തിനെത്തുന്നു.ഫാസിൽ സംവിധാനം ചെയ്ത ചിത്രം  സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിച്ചത്.ഇപ്പോൾ സ്വർഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് മണിച്ചിത്രത്താഴ് പുതുരൂപത്തിൽ പുറത്തിറക്കുന്നത്. ഹ്യൂമർ,ഹൊറർ, ത്രില്ലർ ജോണറിലുള്ള ചിത്രം  വീണ്ടും ആധുനിക സാങ്കേതിക വിദ്യകളിലൂടെ എത്തുമ്പോൾ പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യ വിരുന്നാവും. മോഹൻലാൽ സുരേഷ് ഗോപിയും,ശോഭന,

നെടുമുടി വേണു, തിലകൻ,ഇന്നസൻ്റ്, വിനയപ്രസാദ്, കുതിരവട്ടം പപ്പു,ഗണേഷ്, കെ.പി.എ.സി.ലളിത, സുധീഷ് തുടങ്ങിയ വൻ താരനിയായിരുന്നു ചിത്രത്തിൻ്റെ 'ഹൈ ലൈറ്റ്' .

മധു മുട്ടവും ഫാസിലും ചേർന്ന് തിരക്കഥ ഒരുക്കിയപ്പോൾ എം.ജി. രാധാകൃഷ്ണൻ സംഗീതവും ആനന്ദക്കുട്ടൻ ഛായാഗ്രഹണവും നിർവ്വഹിച്ചു. ഓഗസ്റ്റ് പതിനേഴിന് തിയേറ്ററുകളിൽ എത്തുന്ന 'പുതിയ മണിച്ചിത്രത്താഴിനായി' കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.