FLASH NEWS

റെക്കോർഡ് വിജയവുമായി ജൈത്രയാത്ര തുടരുന്ന ജയിലർ

August 24,2023 03:55 PM IST

'തലൈവരുടെ' വേറിട്ട വേഷപ്പകര്‍ച്ചയുമായി എത്തിയ ജയിലർ നേടുന്നത് റെക്കോഡ് കലക്ഷൻ.സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ ബാംഗ്ലൂര്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ 800 മുതല്‍ 1400 രൂപ വരെ ടിക്കറ്റ് നിരക്കില്‍ പുലര്‍ച്ചെ 6 മണിക്കുള്ള ഷോയുടെ ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. ചിത്രം തമിഴ്‌നാട്ടില്‍ രേഖപ്പടുത്തിയത് ഗംഭീര ഓപ്പണിംഗായിരുന്നു. ഇതു കൂടാതെ ലോകമെമ്പാടുമുള്ള ഓപ്പണിംഗ് 50 - 60 കോടി രൂപയില്‍ വരുമെന്ന ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തലിനും അപ്പുറത്താണ് ചിത്രം നേടിയത്.മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന പോലീസുകാരനായി രജനീകാന്ത് എത്തുമ്പോള്‍ മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തി.'ജയിലറി'ല്‍ പ്രതിഫലമായി സൂപ്പര്‍സ്റ്റാര്‍ 110 കോടി രൂപയാണ് വാങ്ങിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 225 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് . വെങ്കി റിവ്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ചിത്രത്തിന്റെ യുഎസ്എ പ്രീമിയര്‍ അഡ്വാന്‍സ് ബുക്കിംഗില്‍ 17,919 ടിക്കറ്റുകള്‍ വിറ്റഴിച്ച് മൂന്ന് കോടിയിലേറെ രൂപ കളക്ട് ചെയ്തു കഴിഞ്ഞു.ശ്രീഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് ജയിലറിന്റെ കേരളത്തിലെ വിതരണാവകാശം. ഡ്രീം ബിഗ് ഫിലിംസ് വഴിയാണ് കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

 

 

               

വിജയ് നായകനായെത്തിയ 'ബീസ്റ്റി'ന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍' രജനിയുടെ കരിയറിലെ 169ാം ചിത്രമാണ്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിലെത്തുന്ന സിനിമയുടെ സംഗീതമൊരുക്കിയത്. അനിരുദ്ധ് രവിചന്ദറാണ്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.