FLASH NEWS

വന്ദേഭാരതിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്ത രണ്ടു യുവതികൾ !!?

October 14,2023 05:07 PM IST

 

വന്ദേഭാരതിലെ ഡെപ്യൂട്ടി ടിടിഇമാരായ

തിരുവനന്തപുരം സ്വദേശികളായ ഡയാന ക്ലിന്റണും ഷിജിന രാജനുമാണിപ്പോൾ താരങ്ങൾ.

എയർഹോസ്റ്റസ് ലുക്കിൽ എക്സിക്യൂട്ടീവ് സ്റ്റൈലിൽ വന്ദേഭാരതിൽ ചടുലതയോടെ ഡ്യൂട്ടിക്കെത്തുന്ന രണ്ട് യുവതികളുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കേരളത്തിലെ മാറിയ ട്രെയിൻ യാത്രാ സൗകര്യങ്ങളുടെ അംബാസഡർമാരെന്ന് പോലും റീൽ വീഡിയോ കണ്ട ചിലർ ഇവരെക്കുറിച്ച് കമന്റ് ചെയ്യുന്നു.

പതിനഞ്ചു വർഷത്തിലേറെയായി റെയിൽവേയിൽ ജോലി തുടങ്ങിയ,

കായികതാരങ്ങൾ കൂടിയായ ഡയാനയും ഷിജിനയും ഏപ്രിൽ 20നാണ് വന്ദേഭാരതിൽ ഡ്യൂട്ടിയ്ക്കെത്തിയത്.

പതിനാറ് കോച്ചുള്ള വന്ദേഭാരതിൽ ഒരാൾക്ക് നാലു കോച്ചിന്റെ വീതം ചുമതലയാണുള്ളത്.കേരളത്തിലെ വന്ദേഭാരത് ട്രെയിനിൽ  ഏറ്റവും കൂടുതൽ യാത്ര ചെയ്ത യുവതികളെന്ന ചോദ്യത്തിന്റെ ഉത്തരവും ഇവർ രണ്ടു പേർ എന്നതാണ്.

 

 

വന്ദേഭാരതിൽ വരുന്ന യാത്രക്കാർക്ക് ടിടിഇയെ ടിക്കറ്റ് പരിശോധിക്കാറുള്ള ആളായല്ല പകരം ഫാമിലിയെ കെയർ ചെയ്യുന്ന ഒരാളായിട്ടാണ് ഫീൽ ചെയ്യുന്നത് എന്നതാണ് ഇവരുടെ അഭിപ്രായം.

‘കെയർ ഫീലിങ് കണ്ട് നിങ്ങൾ റെയിൽവേയിലെ സ്റ്റാഫ് തന്നെ അല്ലേ എന്ന് ചോദിക്കുന്നവരുമുണ്ട് ' - രണ്ടു പേരും വ്യക്തമാക്കുന്നു.

യൂണിഫോം കണ്ടാൽ ഫ്ലൈറ്റിലെ എയർഹോസ്റ്റസിനെപ്പോലെയുണ്ടല്ലോ എന്നു പറഞ്ഞ് ചിലർ അഭിനന്ദിക്കാറുണ്ടത്രെ.

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും കേരള സ്പോർട്സ്  കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസിന്റെ മകളാണ് ഡയാന.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.