സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസിലെത്തുന്ന ആദ്യ വിദ്യാർത്ഥിനി എന്ന ബഹുമതി ആർക്കാണെന്നറിയാമോ ?
വടകര കീഴരിയൂര്‍ സ്വദേശിനി ശാരിക എ. കെക്ക്.ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിതയായ ശാരിക വീല്‍ചെയറിലിരുന്ന് നേടിയത് സ്വപ്നനേട്ടം. ഇടത് കൈയുടെ മൂന്നുവിരലുകള്‍ മാത്രം ചലിപ്പിക്കാന്‍ കഴിയുമായിരുന്നുള്ള ശാരിക, ഇതെല്ലാം അതിജീവിച്ചാണ് ഇപ്പോള്‍ സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം നേടിയത്.കീഴരിയൂര്‍ എരേമ്മന്‍കണ്ടി ശശിയുടേയും രാഖിയുടേയും മകളായ ശാരിക, 2024-ലെ സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ പാസായതിന് ശേഷം ജനുവരി 30-ന് ഡല്‍ഹിയില്‍ വെച്ച് നടന്ന ഇന്റര്‍വ്യൂവിലും മികവ് തെളിയിച്ചു. തിരുവനന്തപുരത്തെത്തി നേരിട്ടുമായിരുന്നു പരിശീലനം.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കാനായി ആരംഭിച്ച 'പ്രൊജക്റ്റ് ചിത്രശലഭം' എന്ന പരിശീലനപദ്ധതി വഴിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
ഇതെന്ത് സ്കോളർഷിപ്പ് : വിദ്യാർത്ഥിനിയ്ക്ക് കിട്ടിയത് 83 ലക്ഷം!!
February 29, 2024 05:45 PMയുവതലമുറയ്ക്ക് അഭിമാനമായി സേതുലക്ഷ്മിയും ആതിരയും
December 23, 2023 06:42 PMഐ.എ.എസ് സ്വപ്നവുമായി ഒരു ഡെലിവറി ബോയി
December 09, 2023 05:58 PM
Comments 0
Kindly avoid objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.