FLASH NEWS

ഐ. ടി.ഐക്കാരാണോ : ഇതാ സുവർണാവസരം

October 05,2023 05:12 PM IST

ഹൈദരാബാദിലെ കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (ഇ.സി.ഐ.എല്‍.) അപ്രന്റിസ്ഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. ഐ.ടി.ഐ.ക്കാര്‍ക്കാണ് അവസരം.

വിവിധ ട്രേഡുകളിലായി 484 ഒഴിവുണ്ട്. ഒരുവര്‍ഷത്തെ പരിശീലനം ഈ വരുന്ന നവംബറില്‍ ആരംഭിക്കും.

ട്രേഡുകളും ഒഴിവുകളും:

ഇ.എം.-190, ഇലക്ട്രീഷ്യന്‍-80, ഫിറ്റര്‍-80,

റഫ്രിജറേഷന്‍ ആന്‍ഡ് എ.സി.-20,

ടര്‍ണര്‍-20, മെഷീനിസ്റ്റ്-15, മെഷീനിസ്റ്റ് (ജി)-10, കോപ്പാ-40, വെല്‍ഡര്‍-25, പെയിന്റര്‍-4

ലഭിക്കുന്ന സ്‌റ്റൈപ്പന്‍ഡ്:

കോപ്പാ, വെല്‍ഡര്‍, പെയിന്റര്‍ എന്നീ ട്രേഡുകളില്‍ 7,700 രൂപ. മറ്റ് ട്രേഡുകളില്‍ 8,050 രൂപയാണ്  പ്രതിമാസ സ്റ്റൈപ്പൻഡ്.

 പ്രായം :

31.10.2023ന് 18-25 വയസ്സ്.

ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കുന്നതായിരിയ്ക്കും.

യോഗ്യത:

ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. വിജയം (എന്‍.സി.വി.ടി.)

തിരഞ്ഞെടുപ്പ് : ഐ.ടി.ഐ. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്.

70 ശതമാനം സീറ്റ് ഗവണ്‍മെന്റ് ഐ.ടി.ഐ.കളില്‍നിന്ന് പാസായവര്‍ക്കും 30 ശതമാനം സീറ്റ് സ്വകാര്യ ഐ.ടി.ഐ.കളില്‍നിന്ന് പാസായവര്‍ക്കുമാണ്.

 

സര്‍ട്ടിഫിക്കറ്റ് പരിശോധന ഒക്ടോബര്‍ 16 മുതല്‍ 21 വരെയുള്ള തീയതികളില്‍ ഹൈദരാബാദില്‍ നടക്കും.

അപേക്ഷ: കേന്ദ്രസര്‍ക്കാരിന്റെ അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലായ www.apprenticeshipindia.gov.in-ല്‍ രജിസ്റ്റര്‍ ചെയ്തശേഷം www.ecil.co.in-ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.

അവസാന തീയതി: ഒക്ടോബര്‍ 10.

വിശദവിവരങ്ങള്‍ക്ക് സന്ദർശിയ്ക്കുക :  www.ecil.co.in

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.