FLASH NEWS

നിപയെ ഭയക്കേണ്ട, കരുതൽ മതി

July 26,2024 10:53 AM IST

നിപക്കെതിരെ സ്വീകരിക്കേണ്ട  മുന്‍കരുതലുകള്‍ :

 

1.മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക.

 

2 .ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചോ ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചോ 20 സെക്കന്റെടുത്ത് നന്നായി കഴുകുക.

 

3.പനിയുടെ ലക്ഷണങ്ങൾ ഉള്ളവരെയോ, പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങൾ എന്നിവയിൽ ഒന്നെങ്കിലും ഉള്ളവരുടോയോ കുടുംബാംഗങ്ങൾ ഉൾപ്പെടെ അവരെ പരിചരിക്കുന്നവർ  

എൻ95 മാസ്‌ക് ധരിക്കുക.

 

4.രോഗം ബാധിച്ചവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

 

5.വവ്വാലുകള്‍ കഴിക്കുന്ന തരത്തിലുള്ള മാമ്പഴം, വാഴപ്പഴം,പേരക്ക, ആത്തപ്പഴം എന്നിവ തൽക്കാലത്തേക്ക് ഒഴിവാക്കുന്നതാണ് ഉത്തമം.

 

 

6.വവ്വാൽ കടിച്ചതായി സംശയിക്കുന്ന പഴങ്ങൾ, അവയുടെ വിസർജ്ജ്യമോ ശരീരസ്രവങ്ങളോ പുരണ്ട പ്രതലങ്ങൾ തുടങ്ങിയവയുമായി സമ്പർക്കത്തിൽ വന്നാൽ കൈകൾ ഉടനടി സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.

 

7.വവ്വാലുകളെ വളർത്തുകയോ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുകയോ അരുത്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.