FLASH NEWS

ഹൈവേസ് മാനേജ്‌മെൻ്റ് കമ്പനിയില്‍ എന്‍ജിനീയറാവാം

July 18,2024 09:59 AM IST

ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനിയില്‍ (ഐ.എച്ച്.എം.സി.എല്‍)

എന്‍ജിനീയറിങ് തസ്തികയിലെ 30ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  

ശമ്പളം: 40,000- 1,40,000 രൂപ. യോഗ്യത: ഐ.ടി /കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഡേറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/ സമാന വിഷയങ്ങള്‍ എന്നിവയിലെ എന്‍ജിനീയറിങ് ബിരുദം.

2022, 2023, 2024 എന്നീ വര്‍ഷങ്ങളിലെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രായം: 2024 ജൂലായ് 16-ന് 21-30.

ഓഫീസര്‍ (ഫിനാന്‍സ്): ഒഴിവ്: 1.

യോഗ്യത: സി.എ./ സി.എം.എ.2022, 2023, 2024 എന്നീ വര്‍ഷങ്ങളിലെ സി.എ./സി.എം.എ. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനം. പ്രായം : 2024 ജൂലായ് 16-ന് 30 വയസ്സ് കവിയരുത്.

വയസ്സിളവ്: എസ്.സി/എസ്.ടി.- 5 വര്‍ഷം, ഒ.ബി.സി- 3 വര്‍ഷം, ഭിന്നശേഷി (എസ്.സി/എസ്.ടി)- 15, ഭിന്നശേഷി (ഒ.ബി.സി)-13. ഭിന്നശേഷി (ജനറല്‍)- 10

അപേക്ഷിക്കാൻ :  www.ihmcl.co.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി

 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.