FLASH NEWS

പി.എസ്.സി പഠിപ്പിസ്റ്റുകൾക്ക് മാത്രമല്ല ; തെളിയിച്ച് നീതു

January 05,2023 07:42 PM IST

സമയം തള്ളിനീക്കാനൊരു ഏർപ്പാട്  മാത്രമായിരുന്നു തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനി നീതു സി.എസിന് പി.എസ്.സി കോച്ചിംഗ്. കോച്ചിങ്ങിൽ ശ്രദ്ധിക്കാതെ മാറിയിരുന്ന പെൺകുട്ടി അധ്യാപകരുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ കഴിയാെത പരുങ്ങി.അമ്മയേയും സഹോദരനെയും സഹായിക്കാനെങ്കിലും സർക്കാർ ജോലി നേടണമെന്ന തിരിച്ചറിവ് നിശ്ചയദാർഢ്യത്തിന് വഴിമാറി. പിന്നീടങ്ങോട്ടുള്ള അദ്ധ്വാനത്തിന്റെ നാളുകൾ അവസാനിച്ചത്  ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസലിസ്റ്റിലായിരുന്നു. കണക്കിന്റെയോ ഇംഗ്ലിഷിന്റെയോ പ്രാഥമിക പാഠങ്ങൾ പോലും അറിയാതെയായിരുന്നു നീതുവിന്റെ തുടക്കം. ആദ്യമെഴുതിയ പരീക്ഷകളിൽ വിജയത്തിന്റെ ഏഴയലത്തു പോലും എത്തിയിരുന്നില്ലെങ്കിലും, അധ്യാപകർ പകർന്ന പാഠങ്ങൾ പുതുവഴി തുറന്നു.

കൊറോണക്കാലത്ത് ദിവസവും വൈകിട്ട് ആറു മുതൽ പുലർച്ചെ നാലു മണിവരെയായിരുന്നു പഠനം.

 

 

 പരമാവധി മാതൃകാപരീക്ഷകൾ സമയബന്ധിതമായി എഴുതി ശീലിച്ചു. ഇതിനിടെ വനിതാ സിപിഒ പരീക്ഷ ജയിച്ചെങ്കിലും ഫിസിക്കൽ ടെസ്റ്റിനു പോയില്ല. ഇനിയിപ്പോൾ ലാസ്റ്റ് ഗ്രേഡ് നിയമനം ലഭിക്കുമെന്ന് ഉറപ്പായെങ്കിലും പിഎസ്‌സി പഠനം തുടരാൻ തന്നെയാണ് നീതുവിന്റെ തീരുമാനം ; പഠനത്തിൽ പകച്ചു പോയ വർക്ക് ഒരു പാഠമാവാനും.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.