FLASH NEWS

ഇങ്ങ് കേരളത്തിൽ മാത്രമല്ല, അങ്ങ് കാലിഫോൺണിയയിലും.... : അശ്വതിയെത്തേടി കേന്ദ്ര ഫെലോഷിപ്പ്

March 26,2022 05:53 PM IST

എനിക്കിങ്ങ് കേരളത്തിൽ മാത്രമല്ല അങ്ങ് കാലിഫോർണിയയിലുമുണ്ട് സ്റ്റുഡൻ്റ്സ് ' എന്ന് അശ്വതി പറഞ്ഞാൽ അത് അതിശയോക്തിയാവില്ല.ഇത്തവണ ഫോക് മ്യൂസിക്കിനുള്ള കേന്ദ്ര സാംസ്ക്കാരിക വകുപ്പിൻ്റെ ജൂനിയർ ഫെലോഷിപ്പ് നേടിയ ഈ കലാകാരിയുടെ ഒരു ദിവസം തുടങ്ങുന്നത്,  കാലിഫോര്‍ണിയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പാട്ടുക്ലാസ് എടുത്താണ്. പുലർച്ചെ ഇതു കഴിഞ്ഞാൽ പിന്നെ  കുത്തിയോട്ടപ്പാട്ടുകളുടെ ലോകമാണ്.കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിൻ്റെ ബഹുമതി തേടിയെത്തുമ്പോൾ,  കേരളത്തില്‍നിന്ന് ഈ വിഭാഗത്തില്‍ നിന്നുള്ള ഏകയാളായ് മാറുകയാണ് അശ്വതി. പതിവായി ദർശനത്തിന് പോകാറുള്ള  ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെയും സ്വന്തം നാടായ ഏവൂരിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെയും സ്വാധീനം കൊണ്ടാണ്,

 ഫെലോഷിപ്പിന് ഫോക് സോങ്ങില്‍ 'കുത്തിയോട്ടപ്പാട്ട്' എടുത്തത്.ഗാനമൂര്‍ത്തി സ്‌കൂള്‍ ഓഫ് മ്യൂസിക് നടത്തുന്ന അശ്വതിക്ക് 2018-ല്‍ സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് ലഭിച്ചിരുന്നു.

 

 

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം പാസായ അശ്വതി, നെടുങ്കുന്നം വാസുദേവന്‍, മാതംഗി സത്യമൂര്‍ത്തി, ചങ്ങനാശ്ശേരി മാധവന്‍ നമ്പൂതിരി എന്നിവരുടെ കീഴില്‍ സംഗീതം അഭ്യസിക്കുകയും;ഇപ്പോള്‍ ഇടപ്പള്ളി അജിത്കുമാറിന്റെ കീഴില്‍ പഠിച്ചു വരികയും ചെയ്യുന്നു.

 

 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.