FLASH NEWS

' ഹൃദ്യം ഈ അമ്മക്കുറിപ്പ് ' : തരംഗമാവുന്ന സ്നേഹ വാക്കുകൾ

April 25,2023 06:10 PM IST

സ്നേഹത്തിന്റെ വ്യത്യസ്ത വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിലുള്ള, ഒരമ്മയുടെ കരുതലിന്റെയും സ്നേഹത്തിന്റെയും വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത്. ജോലി സ്ഥലത്തെ മീറ്റിങ്ങിനിടെ ഒരമ്മ മകനയച്ച സന്ദേശം ഇപ്രകാരമായിരുന്നു : ‘ഞാൻ നിന്നെ സ്നേഹിക്കുന്നു.’– സ്നേഹനിർഭരമായി അമ്മ കുറിച്ചു. 

 

 

റിഷിക് സൂരി എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വിഡിയോ എത്തിയത്. ‘എന്റെ അമ്മയോട് ഒത്തിരി സ്നേഹം.’– എന്ന കുറിപ്പോടെയുളള ചാറ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് പങ്കുവച്ചത്.  റിഷിക് പങ്കുവച്ച സ്ക്രീൻഷോട്ടിനു താഴെ ഉടൻ തന്നെ വന്നു നിരവധി കമന്റുകൾ.‘അമ്മ ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കട്ടെ'.... ‘എത്ര മനോഹരം'.... ‘നിങ്ങൾക്കു ലഭിച്ച ഭാഗ്യമാണ് ഈ അമ്മ’... ഇങ്ങനെ പോവുന്നു വ്യത്യസ്തങ്ങളായ കമന്റുകൾ. 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.