റെയിൽവേയിലെ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിലെ (എൻടിപിസി) 11,558 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. ഇതിന്റെ വിശദ വിജ്ഞാപനം റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.സതേൺ റെയിൽവേ തിരുവനന്തപുരം ആർആർബിക്കു കീഴിൽ ഗ്രാജ്വേറ്റ് തസ്തികകളിൽ 174, അണ്ടർ ഗ്രാജ്വേറ്റ് തസ്തികകളിൽ 112 ഒഴിവുകളുമുണ്ട്.
അപേക്ഷകർ ഏതെങ്കിലും ഒരു ആർആർബിയിലേക്കു മാത്രമാണ് അപേക്ഷിക്കേണ്ടത്.
നോട്ടിസ് നമ്പർ: 05/2024
ഗ്രാജ്വേറ്റ് തസ്തികകൾ / യോഗ്യത / ശമ്പളം:
∙ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ: ബിരുദം/ തത്തുല്യം; 35,400.
∙ഗുഡ്സ് ട്രെയിൻ മാനേജർ: ബിരുദം/ തത്തുല്യം; 29,200.
∙ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സ്റ്റേഷൻ ക്ലാർക്ക് കം ടൈപ്പിസ്റ്റ്: ബിരുദം/ തത്തുല്യം, ഇംഗ്ലിഷ്/ ഹിന്ദിയിൽ കംപ്യൂട്ടർ ടൈപ്പിങ് അറിവ്; 29,200.
പ്രായം : 18-36.
അപേക്ഷിക്കാം : ഓൺലൈനായി ഒക്ടോബർ 13 വരെ
പഠന സഹായം പ്രതീക്ഷിക്കുന്നുണ്ടോ : എസ്ബിഐയുടെ ആശാ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
September 14, 2024 10:11 AMഎട്ടാം ക്ലാസ് യോഗ്യത : മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പവർ ലോൺട്രി അറ്റൻഡറാവാം
August 10, 2024 05:53 PMഹൈവേസ് മാനേജ്മെൻ്റ് കമ്പനിയില്‍ എന്‍ജിനീയറാവാം
July 18, 2024 09:59 AM
Comments 0
Kindly avoid objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.