FLASH NEWS

ഇതാ ഒരു മികച്ച ജോലി : ഉടൻ അപേക്ഷിയ്ക്കാം

January 26,2024 09:43 AM IST

തമിഴ്നാട്ടിലെ നെയ്‌വേലിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍.എല്‍.സി.ഇന്ത്യ ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാൻ അവസരം.

632 ഒഴിവുകളുണ്ട്.

 

എന്‍ജിനീയറിങ്/ഫാര്‍മസി ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാര്‍ക്കുമാണ് അവസരം.

ഒരു വര്‍ഷമാണ് പരിശീലനം.

ഗ്രാജുവേറ്റ് അപ്രന്റിസ് : ഒഴിവ്-314 (മെക്കാനിക്കല്‍-75, ഇലക്ട്രിക്കല്‍-78, സിവില്‍-27, ഇന്‍സ്ട്രുമെന്റേഷന്‍-15, കെമിക്കല്‍-9, മൈനിങ്-44, കംപ്യൂട്ടര്‍ സയന്‍സ്-47, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍-5, ഫാര്‍മസി-14).

 

യോഗ്യത : ഫുള്‍ടൈം എന്‍ജിനീയറിങ്/ ടെക്നോളജി ബിരുദം/ബി.ഫാം.

 

സ്‌റ്റൈപെന്‍ഡ്: 15,028 രൂപ.

 

ടെക്നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റിസ് : ഒഴിവ്-318

 

(മെക്കാനിക്കല്‍ എന്‍ജിനീയറിങ്-95, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്-94, സിവില്‍ എന്‍ജിനീയറിങ്-49, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്-9, മൈനിങ് എന്‍ജിനീയറിങ്-25, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് -38, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്)-8.

 

യോഗ്യത :  ഫുള്‍ ടൈം എന്‍ജിനീയറിങ്/ടെക്നോളജി ഡിപ്ലോമ.

 

സ്‌റ്റൈപെന്‍ഡ്: 12,524 രൂപ.

 

അപേക്ഷകര്‍ 2019, 2020, 2021, 2022, 2023 വര്‍ഷങ്ങളില്‍ ബിരുദം/ ഡിപ്ലോമ നേടിയവരായിരിക്കണം.

 

ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിരിക്കാന്‍ പാടില്ല.കേരളം,തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന,കര്‍ണാടക, പുതുച്ചേരി,ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരിക്കണം അപേക്ഷകർ. എന്‍.എല്‍.സി.യിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും മുന്‍പ് ചെയ്തവർ അപേക്ഷിയ്ക്കാന്‍ പാടില്ല. ഒരു വര്‍ഷമോ അതില്‍ കൂടുതലോ  പ്രവര്‍ത്തന പരിചയമുള്ളവരും അപേക്ഷിക്കേണ്ടതില്ല. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് ഫെബ്രുവരി 19-ന് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് പരിശീലനം ഫെബ്രുവരി 23 -നും 29-നും ഇടയില്‍ ആരംഭിയ്ക്കും.

 

അപേക്ഷ : ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം പ്രിന്റ് ഔട്ട് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തപാല്‍ വഴി അയക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി: ജനുവരി 31 (വൈകീട്ട് 5 മണി).

തപാല്‍ വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 6.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.