ഇൻഡോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൻ്റേയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടേയും സംയുക്ത പ്രോഗ്രാമായ രണ്ടുവർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ് (ഓൺലൈൻ മാസ്റ്റേഴ്സ് ഡിഗ്രി) കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യത : ഫസ്റ്റ് ക്ലാസ് ബി.ടെക്/ബി.ഇ/ബി.എസ്/ബി.ഫാർമ/ബി.ആർക്/ബി..ഡെസ്/BF Tech/നാലുവർഷത്തെ ബി.എസ്.സി/എം.എസ്.സി/എം.സി.എ/എം.ബി.എ /ഗേറ്റ്/ജിമാറ്റ്/ജി.ആർ.ഇ/ജാം ടെസ്റ്റ് എന്നിവയിൽ സ്കോർ ഉണ്ടാകണം അഥവാ ജൂലൈ മൂന്നിന് ഐ.ഐ.ടി ഇൻഡോർ നടത്തുന്ന ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (ഡി -മാറ്റ്) യോഗ്യത നേടണം. അപേക്ഷ ഫീസ് 1770 രൂപ.ഡിമാറ്റിൽ പങ്കെടുക്കുന്നവർ 2360 രൂപ നൽകണം. അപേക്ഷ : https://msjp.iiti.ac.inൽ ഓൺലൈനായി ജൂൺ 10 വരെ. പ്രവേശനം : 200 പേർക്ക്.
ബിരുദധാരികൾക്കും വർക്കിങ് പ്രഫഷനലുകൾക്കും ഏറെ അനുയോജ്യമായ പ്രോഗ്രാമിൻ്റെ ഫീസ് 12 ലക്ഷം രൂപയാണ്. 2022 ആഗസ്റ്റ് 11 മുതൽ കോഴ്സ് ആരംഭിക്കുന്ന കോഴ്സിൽ ; പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, പ്രോഗ്രാമിങ് ആൻഡ് ഡേറ്റ സ്ട്രക്ചേഴ്സ്, ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാനേജീരിയൽ കമ്യൂണിക്കേഷൻ,ഓർഗനൈസേഷനൽ ബിഹേവിയർ, ഓപറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്,സ്ട്രാറ്റജിക് മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ്, ഡേറ്റ വിഷ്വലൈസേഷൻ ആൻഡ് സ്റ്റോറി ടെല്ലിങ് മുതലായ വിഷയങ്ങൾ ഇടംപിടിക്കും. വിജ്ഞാപനം : https://msdsm.iiti.ac.inൽ.
റെയിൽവേയിൽ എൻടിപിസി കാറ്റഗറിയിൽ 11,558 കൊഴിലവസരം
October 04, 2024 08:57 AMപഠന സഹായം പ്രതീക്ഷിക്കുന്നുണ്ടോ : എസ്ബിഐയുടെ ആശാ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
September 14, 2024 10:11 AMഎട്ടാം ക്ലാസ് യോഗ്യത : മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പവർ ലോൺട്രി അറ്റൻഡറാവാം
August 10, 2024 05:53 PM
Comments 0
Kindly avoid objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.