FLASH NEWS

പാളയിൽ നിന്ന് ഷൈബി പടുത്തുയർത്തിയ ജീവിത പാളം...!

November 03,2022 07:33 PM IST

ആർക്കും വേണ്ടാതെ പറമ്പിൽ വീണു കിടന്ന പാളയിൽ നിന്നാണ് കോട്ടയം മീനടം സ്വദേശിനി ഷൈബി മാത്യുവിന് പുതിയ ബിസിനസ് ആശയം തലയിൽ ഉദിച്ചത്. എല്ലാ  മുന്നൊരുക്കങ്ങളുമായ് ഷൈബിയും കുടുംബവും ആരംഭിച്ച ഹന്ന ഗ്രീൻ പ്രോഡക്ട്സ് എന്ന സ്ഥാപനത്തിന്റെ  പ്രധാന വിപണി ഇന്ന് വിദേശരാജ്യങ്ങളാണ്. സൗദിയിൽ

 നഴ്സ് ആയിരുന്ന ഷൈബി 2015ലാണ് വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് തിരിച്ചെത്തിയത്. നാട്ടിലൊരു ബിസിനസ് എന്ന ആലോചനയാണ്, പ്രകൃതിക്ക് ദോഷമുണ്ടാക്കാത്ത ചെറുകിട സംരംഭമായ കവുങ്ങിൻപാള കൊണ്ടുള്ള ഉൽപന്നങ്ങളുടെ നിർമാണത്തിൽ എത്തിച്ചത്.ഭർത്താവ് കുര്യാക്കോസിന് മെഷീനറിയിലുള്ള പ്രാവീണ്യവും പിൻബലമായി.അങ്ങനെ കവുങ്ങിൻ പാളയുടെ ലഭ്യത പരിഗണിച്ച് 2015ൽ പാലക്കാട് രണ്ട് പ്രധാന യൂണിറ്റുകൾ ആരംഭിച്ചു. ഉൽപന്നങ്ങളുടെ പാക്കിങ്ങ് യൂണിറ്റ് കോട്ടയത്താണ്.

 

വ്യത്യസ്ത ആകൃതികളിലും വലുപ്പത്തിലുമുള്ള പ്ലേറ്റുകൾ, സ്പൂണുകൾ, ബൗളുകൾ, ട്രേകൾ, കണ്ടെയ്നറുകൾ എന്നിവയാണ് നിലവിൽ നിർമിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തോടുള്ള താൽപ്പര്യമില്ലായ്മയിൽ  ഇത്തരം പ്രകൃതി സൗഹൃദ ബദൽ മാർഗങ്ങൾക്ക് വിദേശത്തു നിന്ന് പോലും വലിയ ഓർഡറുകൾ ലഭിക്കുന്നു. ന്യൂയോർക്കിലേക്ക് 14 ഇനം പാള ഉൽപന്നങ്ങൾ കയറ്റി അയക്കുന്നതിനു പുറമേ, കേരളത്തിലുള്ള നിരവധി ഹോട്ടലുകളും റിസോർട്ടുകളും  ആവശ്യക്കാരായി എത്താറുണ്ട്.അയൽക്കാരായ നിരവധി വനിതകൾക്ക് തൊഴിൽ നൽകുന്നതിന്റെ സംതൃപ്തിക്കൊപ്പം, ഈ മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കുള്ള ഉപദേശങ്ങളും പിന്തുണയും ഷൈബി നൽകി വരുന്നു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.