FLASH NEWS

'ബിസി' ബിസിനസ്സിൽ ബിസിയാണ്

March 29,2024 05:40 PM IST

 

സാധാരണ വീട്ടമ്മയിൽ നിന്നും മികച്ച സംരംഭകയിലേക്കുള്ള ബിസിയുടെ ചുവടു മാറ്റമായിരുന്നു യാത്രയാണ് ഒസാക്ക എഡ്യുകെയറിന്റെ വിജയം.വിദ്യാഭ്യാസത്തിൽ ബിരുദധാരിയായ ബിസി  അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റും നേടിയെങ്കിലും,

വിവാഹശേഷം മക്കൾ വലുതാകുന്നതുവരെ വീട്ടമ്മയായി ഒതുങ്ങി.വിദേശ പഠനത്തിന് വർദ്ധിച്ചുവരുന്ന അവസരങ്ങൾ തിരിച്ചറിഞ്ഞിടത്താണ് ബിസി എന്ന സംരംഭകയുടെ തുടക്കം. 2019-ൽ, വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സമഗ്ര കൗൺസിലിംഗും പിന്തുണാസേവനങ്ങളും നൽകുന്ന ഒസാക്ക എഡ്യൂകെയര്‍ ആരംഭിച്ചു.

പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.  ആസ്ഥാനമായ അങ്കമാലിയില്‍ നിന്നും എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഒസാക്കയുടെ പ്രവർത്തനം വ്യാപിച്ചു. ചെന്നൈ, മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളും കഴിഞ്ഞ് ഒസാക്ക പടർന്ന് പന്തലിച്ചു.യുഎസ്എ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്,അയര്‍ലന്‍ഡ്, ജര്‍മ്മനി, യുകെ, കാനഡ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ് എന്നിങ്ങനെ 10 രാജ്യങ്ങളില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒസാക്ക എഡ്യു കെയർ, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് തങ്ങളുടെ സേവനം വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.