FLASH NEWS

റിക്രൂട്ട് ചെയ്ത് 2 വർഷമായിട്ടും ജോലിയില്ല : ഇൻഫോസിസിനെതിരെ പരാതി

WEB TEAM
October 03,2024 09:48 AM IST

ബെംഗളൂരു :രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസിനെ തിരെ കേന്ദ്ര സർക്കാറിന് പരാതി.ക്യാംപസുകളിൽനിന്ന് രണ്ടായിരത്തിലധികം പേരെ റിക്രൂട്ട് ചെയ്ത് 2 വർഷം കഴിഞ്ഞിട്ടും ജോലി നൽകിയില്ലെന്ന പരാതിയുമായാണ് ഐടി ജീവനക്കാരുടെ സംഘടന കേന്ദ്ര തൊഴിൽ മന്ത്രാലയത്തെ സമീപിച്ചത്.പൂനെ ആസ്ഥാനമായുള്ള നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്സ്) ഇൻഫോസിസിനെതിരെ നൽകിയ പരാതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ മാസം തന്നെ കർണാടക സർക്കാരിന് കേന്ദ്ര തൊഴിൽ മന്ത്രാലയം കർശന നിർദേശം നൽകിയതാണ്. എന്നാൽ കർണാടക തൊഴിൽ വകുപ്പ് ഈ വിഷയത്തിൽ മെല്ലെപ്പോക്ക് നിലപാട് സ്വീകരിച്ചതോടെയാണ്  നൈറ്റ്സ് ഇന്നലെ വീണ്ടും കേന്ദ്രത്തെ സമീപിച്ചത്.

സിസ്റ്റം എൻജിനീയർ, ഡിജിറ്റൽ സ്പെഷൽ എൻജിനീയർ തസ്തികകളിലേക്ക്

2022 മുതൽ റിക്രൂട്ട് ചെയ്ത ബിരുദധാരികൾക്ക് ജോലി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 20നാണ് നൈറ്റ്സ്  ആദ്യം പരാതി നൽകിയത്.2022–23ൽ ക്യാംപസ് റിക്രൂട്മെന്റ് നടത്തിയ ഇൻഫോസിസ് ഏപ്രിലിൽ തന്നെ ഓഫർ ലെറ്റർ ലഭിച്ചവർക്കാണ് ഇനിയും ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കാത്തത്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.