FLASH NEWS

കർണാടകയുടെ 'തന്ത്രം' വിഫലം :നിര്‍മല സീതാരാമനെതിരെയുള്ള അന്വേഷണത്തിന് സ്റ്റേ

October 01,2024 09:49 AM IST

ബെംഗളൂരു :  ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയെന്ന 'വ്യാജ  കേസില്‍' കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെയുള്ള അന്വേഷണത്തിന് കർണാടക ഹൈക്കോടതിയുടെ സ്റ്റേ.ജനാധികാര സംഘര്‍ഷ സംഘടനയുടെ അംഗമായ ആദര്‍ശ് അയ്യരാണ് നിര്‍മല സീതാരാമനെതിരെ കോടതിയെ സമീപിച്ചത്. ഫെബ്രുവരിയില്‍ ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു അഭിഭാഷകന്‍ കൂടിയായ ആദര്‍ശ് അയ്യര്‍ കോടതിയെ സമീപിച്ചത്. ഇതിനു പിന്നിൽ കർണാടക കോൺഗ്രസാണെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു.

ഇലക്ടറല്‍ ബോണ്ടിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്നും നിര്‍മല സീതാരാമന്‍ അടക്കമുള്ളവര്‍ അതില്‍ പങ്കാളിയാണെന്നുമുള്ള

ആദര്‍ശിൻ്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് അന്നേ ബോധ്യപ്പെട്ടതാണ്.

ഇതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ നിർമലക്കെതിരായി നടത്താൻ 'ശ്രമിക്കുന്ന' അന്വേഷണമാണ് ഹൈക്കോടതി തടഞ്ഞത്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.