FLASH NEWS

ഹിസ്ബുല്ലയ്ക്ക് വീണ്ടും കനത്ത തിരിച്ചടി നൽകി ഇസ്രയേൽ : കമാൻഡർ നബീൽ കൗക്കിനെയും വധിച്ചു

WEB TEAM
September 30,2024 08:58 AM IST

ബെയ്റൂട്ട് : ഹിസ്ബുല്ലക്ക് വീണ്ടും കനത്ത ആഘാതമേൽപ്പിച്ച് ഇസ്രയേൽ.

ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളിലൊരാളായ കമാൻഡർ നബീൽ കൗക്കിനെ ഇസ്രയേൽ സൈന്യം വ്യോമാക്രമണത്തിൽ വധിച്ചു.കഴിഞ്ഞ ദിവസം വധിക്കപ്പെട്ട തങ്ങളുടെ മേധാവി ഹസൻ നസ്‌റല്ലക്ക് പിന്നാലെ  കൗക്കും കൊല്ലപ്പെട്ടത് ഹിസ്ബുല്ലയ്ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

ഹിസ്ബുല്ലയുടെ മധ്യതലത്തിലെ ഡെപ്യൂട്ടി മേധാവിയായി പരിഗണക്കപ്പെട്ട നബീൽ കൗക്ക് എക്സിക്യൂട്ടീവ് കൗൺ‌സിൽ അംഗവുമാണ്. 2006 ൽ ഇസ്രയേലുമായി നടന്ന യുദ്ധത്തിൽ നിർണായക   നേതൃ സ്ഥാനത്തുണ്ടായിരുന്ന  കൗക്ക്,അന്ന് ഹിസ്ബുല്ലയുടെ നിലപാടുകൾ വ്യക്തമാക്കാനും സുരക്ഷാകാര്യങ്ങളടക്കം ചർച്ച ചെയ്യാനും മാധ്യമങ്ങളിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു.

നസ്‍‌റല്ലയുടെ പിൻഗാമിയായി പരിഗണിക്കപ്പെട്ട കൗക്കിൻ്റെ മരണം ഹിസ്ബുല്ലയെ ആശങ്കയിലാക്കായിട്ടുണ്ട്

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.