FLASH NEWS

എതിർപ്പുകൾ വിലപ്പോയില്ല : സൂഫിയും സുജാതയും ആമസോണിൽ 

ENTERTAINMENT DESK 
June 26,2020 11:55 AM IST

കൊച്ചി : ജയസൂര്യയും അതിഥി റാവു ഹൈദരിയും പ്രധാന വേഷത്തിലെത്തുന്ന സൂഫിയും സുജാതയും എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. പ്രശസ് ത തമിഴ് നടൻ ധനുഷാണ് ട്രെയിലർ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ് തത് . വിജയ് ബാബു നിർമിച്ച് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രം ആമസോൺ പ്രൈമിലൂടെയാണ് ജനങ്ങളിലേക്ക് എത്തുന്നത് .തിയറ്റർ വ്യവസായത്തെ ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ കാര്യമായി ബാധിക്കുമെന്നും ജയസൂര്യയുടേയും വിജയ് ബാബുവി ൻ്റെയും ചിത്രങ്ങൾ ഇനി തിയറ്റർ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും ഒരുവിഭാഗം തിയറ്റർ ഉടമകൾ പറഞ്ഞിരുന്നു. 

എന്നാൽ, ചിത്രം ആമസോൺ പ്രൈമിൽ തന്നെ ഇറക്കാനുള്ള തീരുമാനവുമായി അണിയറപ്രവർത്തകർ മുന്നോട്ട് പോയി. നിർമാതാക്കളുടെ സംഘടനയുടെ പിന്തുണയും വിജയ് ബാബുവിന് ലഭിച്ചിരുന്നു.നിരൂപക പ്രശംസ ലഭിച്ച കരി എന്ന ചിത്രത്തിന് ശേഷം നരണിപ്പുഴ ഷാനവാസ് ഒരുക്കുന്ന ചിത്രം കൂടിയാണ് സൂഫിയും സുജാതയും. എം. ജയചന്ദ്രന്‍ പശ്ചാത്തലസംഗീതവും സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. 

അനു മൂത്തേടത്ത്  ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജൂലൈ മൂന്നിന്  ചിത്രം ആമസോൺ പ്രൈമിലൂടെ 200 ലേറെ രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് എത്തും.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.